Your Image Description Your Image Description

മലപ്പുറം: കൈക്കൂലിക്കേസിൽ വില്ലേജ് ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്‌തു . തുവ്വൂർ വില്ലേജ് ഓഫീസർ കെ. സുനിൽ രാജിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. നീലഞ്ചേരി സ്വദേശിനി തെച്ചിയോടൻ ജമീലയിൽ നിന്ന് വാങ്ങിയ ഇരുപതിനായിരം രൂപയും വിജിലൻസ് സുനിലിന്റെ കൈവശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട് .

നീലാഞ്ചേരി സ്വദേശി തെച്ചിയോടൻ ജമീല പലതവണകളായി ഭൂമിയുടെ പട്ടയം ലഭ്യമാകുന്നതിനായി വില്ലേജ് ഓഫീസ് കയറിയിറങ്ങിയിരുന്നു . ഇതിൽ 52000 രൂപ കൈക്കൂലിയായി നൽകിയാൽ പട്ടയം ശരിയാക്കി നൽകാം എന്ന് സുനിൽ രാജ് പറഞ്ഞു. ജമീലയ്ക്ക് സ്വന്തമായി ഒരു വീടു പോലും ഇല്ലാത്തതിനാൽ കൈക്കൂലി തുക കുറക്കാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. പിന്നീട് വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ ജമീലയെ സഹായിക്കാൻ വരുകയും , അവർ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും 32000 രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയും ചെയ്തു . പിന്നീട് ആരുടെയൊക്കെയോ കയ്യിൽ നിന്ന് കടം വാങ്ങി 20000 രൂപ സുനിൽ രാജിന് നൽകുകയായിരുന്നു. ഈ തുകയാണ് വിജിലൻസ് സംഘം കണ്ടെടുത്തത്. ഇതിൽ പ്രതിഷേധിച്ച് സുനിൽ രാജിനെതിരെ വ്യാപക അഴിമതി ആരോപണങ്ങൾ ഉയർത്തിയിരുന്നു .

സുനിൽ രാജിനെതിരെ അഴിമതി ആരോപണങ്ങൾ വന്നിരുന്നു.ഡി.വൈ.എസ്.പി ഫിറോസ് എം ഷഫീഖ്, ഇൻസ്പെക്ടർമാരായ ശശീന്ദ്രൻ മേലയിൽ, പി. ജ്യോതീന്ദ്രകുമാർ, എസ്.ഐ രത്ന കുമാരി, എസ്.സി. പി.ഒ മാരായ വിജയകുമാർ, ഷൈജു, രാജീവ്, മറ്റു ഉദ്യോഗസ്ഥരായ സുബിൻ, ശ്യാമ , ഷിഹാബ്, സുനിൽ, അഭിജിത്ത് എന്നിവരാണ് പരിശോധന സംഘത്തിൽ
ഉൾപ്പെട്ടിരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *