Your Image Description Your Image Description

തിരുവനന്തപുരം: ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പ്രതിഷേധം. അരുവിക്കര സ്വദേശി അഖിൽ മോഹനാണ് ചികിത്സാപിഴവിനെ തുടർന്ന് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അഖിനെ ആശുപത്രിയിലെത്തിച്ചിട്ടും ആവശ്യത്തിന് ചികിത്സ നൽകാത്തതിനെ തുടർന്ന് മരിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത് .

അഖിലിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുമണിക്കൂറോളം അതികൃതർ ചികിത്സ നൽകാതെ വൈകിപ്പിക്കുകയായിരുന്നു . മാത്രമല്ല ആൻജിയോഗ്രാം ചെയ്യാൻ തയ്യാറായില്ല. ഉടനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് മണിക്കൂറുകൾക്ക് ശേഷം ആവശ്യപ്പെട്ടപ്പോഴേക്കും അഖിൽ മരണത്തിന് കീഴടങ്ങിയെന്നാണ് വിവരം ലഭിച്ചത് . സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

അഖിലിനെ കടുത്ത നെഞ്ച് വേദനയെ തുടർന്നാണ് ആദ്യം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. പിന്നീട് , ഐസിയുവിലും വാർഡിലും കിടക്ക ഇല്ലാത്തതിനാൽ അഖിലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . ഉടനെ ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ അതിന് തയ്യാറായില്ല. ആശുപത്രിയിലെ ആൻജിയോഗ്രാം മെഷിൻ തകരാറിലായിരുന്നുവെന്നത് മറച്ചുവെച്ചുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട് . സംഭവത്തിൽ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *