Your Image Description Your Image Description

 

ഈന്തപ്പഴം നിരവധി ആരോഗ്യഗുണങ്ങളുള്ള ഡ്രൈഫ്രൂട്ടാണ്. വിറ്റാമിൻ സി, ബി1,ബി2, ബി3, ബി5, എ, കെ എന്നിവയുടെ നല്ലൊരു കലവറകൂടിയാണിത്. കൂടാതെ പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, കാത്സ്യം, ഫൈബർ തുടങ്ങിയവയൊക്കെ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്ന ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.

ദഹനപ്രശ്‌നങ്ങൾക്ക് പരിഹാരമായും ഡയറ്റിൽ ഈന്തപ്പഴം ഉൾപ്പെടുത്താം. നാരുകൾ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. രാവിലെ കുറച്ച് ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊർജം ലഭിക്കാൻ ഗുണം ചെയ്യും. ഇത് ശരീരത്തിൽ ഇരുമ്പിന്റെ അംശം കൂടാനും വിളർച്ച തടയാനും സഹായിക്കും. കാത്സ്യം അടങ്ങിയ എല്ലുകളുടെ ആരോഗ്യത്തിനും ഇവ ഗുണകരമാകും.

ഈന്തപ്പഴത്തിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ആന്റി ഓക്‌സിഡന്റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചർമത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ഗ്ലെസമിക് സൂചിക കുറവുമുള്ള ഒന്നാണ് ഈന്തപ്പഴം. ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ തലച്ചോറിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *