Your Image Description Your Image Description

 

കാസർഗോഡ്: കുവൈത്ത് തീപിടിത്തത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട് മലയാളി. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷനാണ് തീ ശ്രദ്ധയിൽപ്പെട്ടതോടെ വാട്ടർ ടാങ്കിലേക്ക് ചാടി രക്ഷപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് താഴെയുണ്ടായിരുന്ന വാട്ടർ ടാങ്കിലേക്ക് നളിനാക്ഷൻ ചാടിയതെന്നും ബന്ധുക്കൾ പറഞ്ഞു.

സംഭവത്തെ കുറിച്ച് ബന്ധു ബാലകൃഷ്ണൻ പറഞ്ഞത്: ’11 മണിയോടെയാണ് വിവരം അറിഞ്ഞത്. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് നളിനാക്ഷൻ വാട്ടർ ടാങ്കിലേക്ക് ചാടുകയായിരുന്നു. പക്ഷെ പെട്ടെന്ന് എഴുന്നേൽക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനിടെ സമീപത്തെ ഫ്‌ളാറ്റിലുണ്ടായിരുന്ന ബന്ധുക്കൾ നളിനാക്ഷനെ കാണുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സംഭവ ശേഷം നളിനാക്ഷനുമായി കൂടുതൽ സംസാരിക്കാൻ സാധിച്ചില്ല. വായിൽ നിന്ന് ചോര വരുന്നുണ്ട്, സംസാരിക്കരുതെന്ന നിർദേശമുണ്ടായിരുന്നു. പ്രശ്‌നമില്ലെന്നാണ് പറഞ്ഞത്. വീഴ്ചയിൽ വാരിയെല്ല് പൊട്ടിയിട്ടുണ്ട്. അതിന്റെ ഓപ്പറേഷൻ നടക്കാനിരിക്കുകയാണ്.’

Leave a Reply

Your email address will not be published. Required fields are marked *