Your Image Description Your Image Description

കാസർകോട്: പൊലീസ് സ്റ്റേഷന് സമീപത്തുള്ള ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന പണം കളവ് പോയി .ചന്തേരയിൽ ചെമ്പകത്തറ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ചന്തേര പൊലീസ് സ്റ്റേഷന് തൊട്ടടുത്തായിട്ടാണ്.
ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത് .അതേസമയം മോഷ്ടാവ് ശ്രീ കോവിലിനുള്ളിലും കയറിയിട്ടുണ്ട് . രണ്ടാഴ്ച മുമ്പ് കാലിക്കടവിൽ മോഷണം നടത്തിയ അതേയാൾ തന്നെയാണ് ഇവിടെയും മോഷണം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. പോലീസിന് മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *