Your Image Description Your Image Description

ഒമാനില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 35 ശതമാനം വര്‍ധനയുണ്ടായതായി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി) അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചാണിത്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ ഇരകളുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് എന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജമാല്‍ ഹബീബ് അല്‍ ഖുറൈശി പറഞ്ഞു. സാങ്കേതിക പഴുതുകളും സൈബര്‍ സുരക്ഷയെ സംബന്ധിച്ച് ഉപയോക്താവിന് മതിയായ ബോധമില്ലാത്ത സ്ഥിതിയും ചൂഷണം ചെയ്യാന്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ തട്ടിപ്പുകാര്‍ക്ക് സഹായകമാകുന്നു.

 

Related Posts