Home » Blog » Kerala » “ഈ കൈകൾ ശുദ്ധമാണ്, എല്ലാക്കാലത്തും ശുദ്ധമായിരിക്കും, അതു അശുദ്ധമാക്കാമെന്ന് ആരും കരുതണ്ട, ഞാനോ എന്റെ മകളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല, ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ല; ഇഡിയുടെ നടപടികൾ വിചിത്രം” – പിണറായി വിജയൻ
13

തൃശൂർ: തന്റെ മകൾ വീണയ്‌ക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. “തന്റെ മകളായതുകൊണ്ടു മാത്രം അവർക്ക് വിചിത്രമായ നടപടികൾ നേരിടേണ്ടിവരുന്നുവെന്നും ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താനോ തന്റെ മകളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല. തന്റെ കൈകൾ എല്ലാ കാലത്തും ശുദ്ധമാണ്. എല്ലാക്കാലത്തും ശുദ്ധമായിരിക്കും, അശുദ്ധമാക്കാമെന്ന് ആരും കരുതണ്ട, അതുമാത്രമേ മാമൻ മാത്യുവിനോടും മലയാള മനോരമയോടും എനിക്ക് പറയാനുള്ളു” – പിണറായി വിജയൻ പറഞ്ഞു. ഇഡിയുടെ നടപടികൾ വിചിത്രമാണെന്നും തനിക്ക് പിന്നാലെ അവർ പിന്തുടർന്നുകൊണ്ടേ ഇരിക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

അതേസമയം, ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മൂന്ന് മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിച്ചുതരും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശ വാദമെന്നും എന്നാൽ, മൂന്നുമാസത്തിനുള്ളിൽ കടമെടുപ്പ് പരിധി കവിഞ്ഞുവെന്നും പിണറായി ആരോപിച്ചു. 2022 കോടി മാത്രമാണ് ഇനി അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി. ഇത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. മുമ്പ് കടം വാങ്ങുന്നത് വിമർശിച്ച മുഖ്യമന്ത്രി അന്ന് പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാൻ തയ്യാറാകുമോയെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങൾക്കു മുന്നിൽ ചോദിച്ചു.

കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പൂവില്ല പൂമ്പാറ്റയില്ല തേനും ഇല്ല. കടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അധികാരമൊഴിയുമ്പോൾ 6000 കോടി മിച്ചമുള്ള ഖജനാവാണ് എൽഡിഎഫ് ഏൽപ്പിച്ചത്. പക്ഷെ ദിനംപ്രതി വില വർധിക്കുകയാണ്. കഴിഞ്ഞ വർഷം വില നിയന്ത്രിക്കാൻ സർക്കാർ ഇടപ്പെട്ടു. ഉൽപന്നങ്ങൾ നേരിട്ട് വാങ്ങിയാണ് പ്രശ്‌നം പരിഹരിച്ചത്. വില പിടിച്ച് നിർത്താൻ ഫലപ്രദമായ നടപടി സർക്കാർ സ്വീകരിക്കാറുണ്ടായിരുന്നുവെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണ അത്തരം നടപടികൾ സ്വീകരിച്ചതായി കാണുന്നില്ല. അരി, പഞ്ചസാര, ഉൾപ്പെടെയുള്ള ഉപയോഗ സാധനങ്ങൾക്ക് വിലകൂടി. അരി വില 15 രൂപ വർദ്ധിച്ചു. സ്‌കൂൾ കുട്ടികൾക്കുള്ള അരി വിതരണം കുറച്ചു. പട്ടികവർഗ്ഗ വിഭാഗത്തിലെ മുതിർന്നവർക്ക് ആയിരം രൂപ നൽകുന്ന പദ്ധതി വെട്ടിക്കുറച്ചു. ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പേ ലഭിക്കുമോ? എന്നതിലും ഉറപ്പില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *