Your Image Description Your Image Description

സൗദിയുടെ അതിർത്തി കാക്കാൻ ഇനി താദ് മിസൈലും. തെർമൽ ഹൈ ആൾട്ടിട്യൂഡ് ഏരിയ ഡിഫൻസ് (താദ്) മിസൈലുകൾ സൗദി റോയൽ എയർ ഫോഴ്സിന്റെ ഭാഗമായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ജിദ്ദയിലെ എയർ ഡിഫൻസ് ഫോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.

നേരത്തെ തന്നെ മിസൈലുകളുടെ പരീക്ഷണം പൂർത്തിയായിരുന്നു. രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളുടെ സുരക്ഷയ്ക്ക് ഇനി താദ് മിസൈലുകൾ ഉപയോഗിക്കും. സൈനികർക്കു മിസൈൽ ഉപയോഗിക്കുന്നതിന് ആവശ്യമായ പരിശീലനം അമേരിക്കയിലെ ടെക്സസിൽ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts