Your Image Description Your Image Description

സൗദിയിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വേനൽചൂട് കഠിനമാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ‌സി‌എം). സൗദിയുടെ മധ്യ, വടക്ക്, കിഴക്കൻ മേഖലകളിലെ പ്രദേശങ്ങളിലാണ് ചൂട് കൂടുതലായി അനുഭവപ്പെടുന്നത്. റിയാദ്, ഖസിം, ഹായിൽ, കിഴക്കൻ, വടക്കൻ അതിർത്തി പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ താപനില സാധാരണയേക്കാൾ 1 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും ഓഗസ്റ്റിൽ ജൗഫ്, തബൂക്ക്, ഖാസിം, ഹായിൽ, കിഴക്കൻ മേഖലകളിൽ 1.2 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.

എന്നാൽ നജ്‌റാൻ, ജസാൻ, അൽബഹ, അസീർ, മക്ക, മദീന, തെക്കൻ റിയാദ്, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ, പ്രത്യേകിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന മഴ ലഭിക്കുമെന്നും എൻ‌സി‌എം പ്രവചിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സാധാരണ മഴ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളെ ഉൾക്കൊള്ളുന്ന 2025 ലെ വേനൽക്കാല പ്രവചനം നടത്തുന്നതിന് ആധാരമാക്കിയത് 1991 മുതൽ 2020 വരെയുള്ള കാലാവസ്ഥാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *