Your Image Description Your Image Description

സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ 35 മുതൽ 65 ശതമാനം വരെസ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു. ആറ് മാസം മുമ്പ് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച തീരുമാനം ഇന്ന് മുതൽ നടപ്പിലായതോടെ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും.

കഴിഞ്ഞ ജനുവരി 26-ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച ഫാർമസി മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയാണ് ഇപ്പോൾ കർശനമായി നടപ്പിലാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിന് സ്ഥാപനങ്ങൾക്ക് അനുവദിച്ച ആറ് മാസത്തെ സാവകാശം ഇന്നലെ അവസാനിച്ചിരുന്നു. സൗദി പൗരന്മാരെ ഉൽപ്പാദനക്ഷമമാക്കുകയും, അവർക്ക് സ്ഥിരതയുള്ളതും ഉത്തേജകവുമായ തൊഴിൽ അന്തരീക്ഷം രാജ്യത്തുടനീളം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Related Posts