Your Image Description Your Image Description

ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നീട്ടി. ആധാർ കാർഡ് ഉടമകൾക്ക് 2025 ജൂൺ 14 വരെ അവരുടെ തിരിച്ചറിയൽ, വിലാസ രേഖകൾ ഓൺലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ സമയമുണ്ടെന്ന് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ ) പ്രഖ്യാപിച്ചു.

ഈ തീയതിക്ക് ശേഷം, ഏതെങ്കിലും അപ്ഡേറ്റുകൾക്ക് ആധാർ എൻറോൾമെന്റ് സെന്ററിൽ പോകേണ്ടിവരും. കൂടാതെ 50 രൂപ ഫീസ് ഈടാക്കുകയും ചെയ്യും. യുഐഡിഎഐ നിയമങ്ങൾ അനുസരിച്ച്, ആധാർ ഉടമകൾ അവരുടെ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിന് എൻറോൾമെന്‍റ് തീയതി മുതൽ ഓരോ 10 വർഷത്തിലും അവരുടെ തിരിച്ചറിയൽ രേഖയും (പിഒഐ) വിലാസ രേഖയും (പിഒഎ) അപ്‌ഡേറ്റ് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts