Your Image Description Your Image Description

മ​നു​ഷ്യാ​വ​കാ​ശ​കാ​ര്യ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ ശൈ​ഖ ജ​വ​ഹ​ർ ഇ​ബ്രാ​ഹിം ദു​ഐ​ജ് അ​സ്സ​ബാ​ഹ് തു​നീ​ഷ്യ​ൻ കു​ടും​ബം, സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ എ​ന്നി​വ​രു​ടെ മ​ന്ത്രി അ​സ്മ ജാ​ബ്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തും തു​നീ​ഷ്യ​യും ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.ന​വം​ബ​റി​ൽ ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന സാ​മൂ​ഹി​ക വി​ക​സ​ന ഉ​ച്ച​കോ​ടി​ക്കു​ള്ള ത​യാ​റെ​ടു​പ്പി​നാ​യി തു​നീ​ഷ്യ​ൻ ത​ല​സ്ഥാ​ന​ത്ത് ന​ട​ന്ന ഉ​ന്ന​ത​ത​ല അ​റ​ബ് മേ​ഖ​ല യോ​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, കു​ടും​ബ​ങ്ങ​ൾ, പ്രാ​യ​മാ​യ​വ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്തു. തു​നീ​ഷ്യ​ൻ സ്ത്രീ​ക​ളു​ടെ ച​രി​ത്ര​വും പോ​രാ​ട്ട​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന സെ​ന്റ​ർ ഫോ​ർ റി​സ​ർ​ച്, സ്റ്റ​ഡീ​സ്, ഡോ​ക്യു​മെ​ന്റേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ൺ വു​മ​ൺ ശൈ​ഖ ജ​വ​ഹ​ർ സ​ന്ദ​ർ​ശി​ച്ചു. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യു​ള്ള ദേ​ശീ​യ നി​രീ​ക്ഷ​ണാ​ല​യ​വും സ​ന്ദ​ർ​ശി​ച്ചു. സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന​വും സ്ത്രീ​ക​ളു​ടെ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള രീ​തി​ശാ​സ്ത്ര​വും മ​ന​സ്സി​ലാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts