Your Image Description Your Image Description

കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി മോഷണ പരമ്പരകൾ നടത്തിയതായി സംശയിക്കപ്പെടുന്ന ബിദൂനി അറസ്റ്റിൽ. വെസ്റ്റ് അബ്ദുള്ള അൽ മുബാറക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇയാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറി. വെസ്റ്റ് അബ്ദുള്ള അൽ മുബാറക്ക് പ്രദേശത്ത് നടത്തിയ സാധാരണ പട്രോളിംഗിനിടെയാണ് ബിദൂൺ പിടിയിലായത്.

പട്രോൾ സംഘത്തെ കണ്ടയുടൻ ഡ്രൈവർ പരിഭ്രാന്തനായതായത് പൊലീസ് ശ്രദ്ധിച്ചു. ഉദ്യോഗസ്ഥർ അടുക്കാൻ ശ്രമിച്ചപ്പോൾ, ഇയാൾ അതിവേഗം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ പൊലീസ് സേനയുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയിൽ കാറിനുള്ളിൽ നിന്ന് സംശയാസ്പദമായ നിരവധി വസ്തുക്കൾ കണ്ടെത്തി. ഒരു കലാഷ്നിക്കോവ് റൈഫിൾ, ഒരു പിസ്റ്റൾ, രണ്ട് വാക്കി-ടോക്കികൾ, നാല് മൊബൈൽ ഫോണുകൾ, ക്രിസ്റ്റൽ മെത്ത് മയക്കുമരുന്ന് അടങ്ങിയ ഒരു ബാഗ്, ഉത്തേജക ഗുളികകളുടെ ഒരു സ്ട്രിപ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, പബ്ലിക് സെക്യൂരിറ്റി സെക്ടറുമായി ബന്ധപ്പെട്ട ഒരു സുരക്ഷാ ബാഡ്ജ് എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *