Your Image Description Your Image Description

ആഭ്യന്തരസംഘർഷവും വെള്ളപൊക്കവും കാരണം ദുരിതത്തിലായ സുഡാന് കുവൈത്തിന്റെ മാനുഷിക സഹായം. 40 ടൺ ദുരിതാശ്വാസ സഹായ വസ്തുക്കളുമായി കുവൈത്തിന്റെ വിമാനം സുഡാനിലെത്തി. വിവിധ കുവൈത്ത് ചാരിറ്റികളും സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ഏകോപിത സംരംഭമായ (കുവൈത്ത് ബൈ യുവർ സൈഡ്) കാമ്പെയ്‌നിന്റെ ഭാഗമാണ് സഹായവസ്തുക്കൾ അയച്ചത്.

സുഡാനിലെ ജനങ്ങളെ സഹായിക്കാനുള്ള കുവൈത്ത് നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഇതെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ചെയർമാൻ ഖമദ് അൽ മഖാമിസ് പറഞ്ഞു. ആവശ്യമുള്ളവർക്ക് അത്യാവശ്യമായ സഹായം വിതരണം സുഡാനീസ് റെഡ് ക്രസന്റുമായി ഏകോപിപ്പിച്ച് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts