Your Image Description Your Image Description

വേനൽചൂട് കനത്തതോടെ ഉച്ചവിശ്രമ നിയമം കൃത്യമായി പാലിക്കണമെന്ന് സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമുള്ള നിർദ്ദേശം കർശനമാക്കാൻ സൗദി ദേശീയ തൊഴിൽമേഖല ആരോഗ്യ സമിതി ആവശ്യപ്പെട്ടു. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഇടങ്ങളിലടക്കമുള്ള തുറസ്സായ സ്ഥലങ്ങളിൽ ഉച്ചക്ക് 12 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയുള്ള സമയം തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കരുതെന്നുള്ള നിർദ്ദേശമാണ് കർശനമാക്കിയിരിക്കുന്നത്. ഉച്ചവിശ്രമ സമയത്ത് തൊഴിലാളികൾക്ക് സുരക്ഷിതമായി വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങൾ കമ്പനികളും സ്ഥാപനങ്ങളും ഏർപ്പെടുത്തണം.

കനത്ത ചൂടിൽ പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതമുണ്ടാകാതിരിക്കാനും, ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനുമാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നത്. സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച 48 ഡിഗ്രി ചൂടനുഭവപ്പെട്ടിരുന്നു. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയുള്ള സമയത്താണ് കനത്ത ചൂട് അനുഭവപ്പെട്ടതെന്നും, റിയാദ്, മദീന, മക്ക എന്നിവിടങ്ങളിൽ പൊടിക്കാറ്റിന് കാരണമാകുന്ന കാറ്റ് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Posts