Your Image Description Your Image Description

വീസ തട്ടിപ്പുകേസിൽ വിവിധ രാജ്യക്കാരായ 21 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ദുബായ് താമസ കുടിയേറ്റ വകുപ്പ് പ്രോസിക്യൂഷൻ. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ വീസ നടപടികൾ പൂർത്തിയാക്കാത്തതും അടച്ചു പൂട്ടിയ കമ്പനികളുടെ പേരിൽ അനധികൃതമായി വീസ തരപ്പെടുത്തിയതുമാണ് ഇവർക്കെതിരായ കേസ്.

വ്യാജ വിലാസം നൽകി 385 താമസ, തൊഴിൽ വീസകൾ തരപ്പെടുത്തിയതായി ഇമിഗ്രേഷൻ പ്രോസിക്യൂഷൻ കണ്ടെത്തി.കമ്പനികളുടെ ആസ്ഥാനങ്ങളിൽ നടത്തിയ നിരീക്ഷണത്തിലും പരിശോധനയിലുമാണ് വീസ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. വീസ കച്ചവടത്തിനായി മാത്രം നിലനിൽക്കുന്നതാണ് ഈ സ്ഥാപനങ്ങളെന്നും അന്വേഷണത്തിൽ തെളിഞ്ഞു. 33 വ്യാപാര സ്ഥാപനങ്ങളുടെ പേരിലായിരുന്നു അനധികൃമായി വീസ കൈപ്പറ്റിയിരുന്നത്. എമിറേറ്റിലെ ഏറ്റവും വലിയ വീസ തട്ടിപ്പായാണ് ഇതിനെ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *