Your Image Description Your Image Description

വിമാനത്തില്‍ നല്‍കുന്ന ഇന്റർനെറ്റ് സേവനത്തില്‍ ഒന്നാമതെത്തി ഖത്തർ എയർവേസ്. കണക്റ്റിവിറ്റി ഇന്റലിജൻസ് സ്ഥാപനമായ ഊക്ലയുടെ ഇന്റർനെറ്റ് സ്പീഡ് റിപ്പോർട്ടിലാണ് ഖത്തർ എയർവേസ് മുന്നിലെത്തിയത്. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റാണ് ഖത്തര്‍ എയര്‍വേസ് പ്രയോജനപ്പെടുത്തുന്നത്.

വിമാന യാത്രയില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്ടിവിറ്റി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഖത്തര്‍ എയര്‍വേസ് നല്‍കിത്തുടങ്ങിയത്. സ്റ്റാര്‍ലിങ്കുമായി സഹകരിച്ച് ശരാശരി 120.6 എംബിപിഎസ് വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. കണക്റ്റിവിറ്റി ഇന്റലിജൻസ് സ്ഥാപനമായ ഊക്ലയുടെ ഇന്റർനെറ്റ് സ്പീഡ് റിപ്പോർട്ട് പ്രകാരം ഒന്നാമതാണ് ഖത്തര്‍ എയര്‍വേസ്. എയർലൈനുകളുടെയും ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി സേവന ദാതാക്കളുടെയും പ്രകടനം പരിശോധിച്ചതില്‍, ഭൂരിഭാഗം ഉപയോക്താക്കളുടെയും ഇൻ-ഫ്ലൈറ്റ് വൈ-ഫൈ വേഗത ഭൂമിയിലുള്ള സാധാരണ ഇന്റർനെറ്റ് നെറ്റ്‌വർക്കിനെക്കാൾ മോശമാണ്. എന്നാൽ, ഹവായിയൻ എയർലൈൻസും ഖത്തർ എയർവേസും ഇക്കാര്യത്തില്‍ മികവ് കാട്ടുന്നതായി ഊക്ല പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts