Your Image Description Your Image Description

റാ​സ​ല്‍ഖൈ​മ​യി​ല്‍ പു​തി​യ വാ​ണി​ജ്യ-​വ്യ​വ​സാ​യി​ക ലൈ​സ​ന്‍സു​ക​ള്‍ അ​നു​വ​ദി​ച്ച​തി​ല്‍ മു​ന്‍ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ വ​ലി​യ വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ര്‍ട്ട്. ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​വ​ളി​ല്‍ 1219 പു​തി​യ ലൈ​സ​ന്‍സു​ക​ളാ​ണ് റാ​ക് ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി (ഡി.​ഇ.​ഡി) അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 1037 ലൈ​സ​ന്‍സു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 17.6 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വ്യ​വ​സാ​യി​ക ലൈ​സ​ന്‍സു​ക​ളി​ല്‍ 111 ശ​ത​മാ​നം, പ്ര​ഫ​ഷ​ന​ല്‍ ലൈ​സ​ന്‍സ് 20 ശ​ത​മാ​നം, വാ​ണി​ജ്യ ലൈ​സ​ന്‍സു​ക​ള്‍ 12.60 ശ​ത​മാ​നം എ​ന്ന രീ​തി​യി​ലാ​ണ് വ​ര്‍ധ​ന. ആ​കെ ലൈ​സ​ൻ​സു​ക​ളു​ടെ 44.4 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ത്ത-​ചി​ല്ല​റ വ്യാ​പാ​ര മേ​ഖ​ല​യാ​ണ് വ​ള​ര്‍ച്ച നി​ര​ക്കി​ല്‍ ഒ​ന്നാ​മ​ത്. 18 ശ​ത​മാ​നം വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി​യ നി​ര്‍മാ​ണ മേ​ഖ​ല, 13.2 ശ​ത​മാ​നം വ​ള​ര്‍ച്ച​യോ​ടെ താ​മ​സ-​ഭ​ക്ഷ്യ സേ​വ​ന മേ​ഖ​ല ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​ലും സു​സ്ഥി​ര​മാ​യ വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഡി.​ഇ.​ഡി റി​പ്പോ​ര്‍ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Related Posts