Your Image Description Your Image Description

യുഎഇയിൽ അടുത്ത് വരാനിരിക്കുന്ന പൊതു അവധി നബിദിനത്തിന്. ഇസ്‌ലാമിക കലണ്ടർ പ്രകാരം റബിഉൽ അവ്വൽ 12-നാണ് ഈ ദിനം വരിക. അന്ന് ഒരു ദിവസത്തെ അവധി യുഎഇയിലെ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ലഭിക്കും.2025-ൽ റബിഉൽ അവ്വൽ മാസം ഓഗസ്റ്റ് 24 ന് ആരംഭിച്ച് സെപ്റ്റംബർ 22-ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റബിഉൽ അവ്വൽ ഓഗസ്റ്റ് 24-ന് തുടങ്ങിയാൽ നബിദിനം സെപ്റ്റംബർ 4 ന് ആയിരിക്കും. ഓഗസ്റ്റ് 25 നാണ് ആരംഭിക്കുന്നതെങ്കിൽ പ്രവാചകന്റെ ജന്മദിനം സെപ്റ്റംബർ 5 ന് ആയിരിക്കും. അങ്ങനെയാണെങ്കിൽ, വാരാന്ത്യങ്ങളായ ശനി, ഞായർ ദിവസങ്ങൾ ഉൾപ്പെടെ യുഎഇ നിവാസികൾക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts