Your Image Description Your Image Description

പഠനകാലത്ത് തന്നെ ജോലി സാഹചര്യങ്ങള്‍ മനസിലാക്കുന്നതിനായി സ്കൂള്‍ കോളേജ് വിദ്യാർഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പുകള്‍ ചെയ്യാന്‍ യുഎഇയില്‍ അവസരമുണ്ട്. തൊഴില്‍ സാഹചര്യങ്ങള്‍ മനസിലാക്കാനും കൂടുതല്‍ കാര്യക്ഷമമായി തൊഴില്‍ തേടാനും വിദ്യാ‍ർഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പുകള്‍ സഹായകരമാകുന്നു. സ്കൂള്‍ പ്രഫഷനല്‍ ജീവിതങ്ങള്‍ തമ്മിലുളള അന്തരമില്ലാതാക്കാന്‍ ഇത്തരം ഇന്‍റേണ്‍ഷിപ്പുകള്‍ വിദ്യാർഥികള്‍ക്ക് പ്രയോജനപ്പെടും.

പരമ്പരാഗത തൊഴില്‍ മേഖലകളില്‍ നിന്നും മാറി തൊഴിലവസരങ്ങള്‍ കൂടൂന്ന മേഖലകളെ കുറിച്ച് മനസിലാക്കുകയും തൊഴില്‍ തേടുകയും ചെയ്യുന്നവരാണ് പുതിയ തലമുറ. അത്തരം അവസരങ്ങള്‍ യുഎഇ പോലുളള രാജ്യത്ത് ഏറെയുണ്ട് താനും. പഠിക്കേണ്ട മേഖല തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, അതേ മേഖലയില്‍ ഇന്‍റേണ്‍ഷിപ്പുകള്‍ ചെയ്യുന്നത് തൊഴില്‍ മികവുണ്ടാക്കാനും അതോടൊപ്പം തന്നെ തൊഴിലവസരങ്ങള്‍ വരുമ്പോള്‍ മുന്‍തൂക്കം നേടാനും സഹായകരമാകുമെന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts