Your Image Description Your Image Description

മെഡിക്കൽ സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കാനും കാര്യക്ഷമമാക്കാനും മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ച് ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്.എം.സി). രോഗികൾക്ക് അതിവേഗം വൈദ്യസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി LBAIH എന്ന മൊബൈൽ ആപ്ലിക്കേഷനാണ് എച്.എം.സി പുറത്തിറക്കിയത്. സങ്കീർണമായ നടപടിക്രമങ്ങൾ ഇല്ലാതെ രോഗികൾക്ക് ഓൺലൈനായും കൂടുതൽ ലളിതമായ രീതിയിലും മെഡിക്കൽ സേവനങ്ങൾ തേടാൻ ഈ അപ്ലിക്കേഷൻ സഹായlകമാകും.

പുതിയ അപ്ലിക്കേഷൻ വഴി മെഡിക്കൽ അപ്പോയിന്റ്മെന്റ് എടുക്കാനും ആവശ്യമില്ലെങ്കിൽ റദ്ദാക്കാനും സാധിക്കും. മെഡിക്കൽ രേഖകൾ യഥാസമയം പരിശോധിക്കാനും വിലയിരുത്താനും രോഗികൾക്ക് തന്നെ കഴിയും. വിവിധ പരിശോധനാ ഫലങ്ങൾ, ആരോഗ്യ സംബന്ധമായ വിവരങ്ങൾ, ലാബ് പരിശോധനാ റിപ്പോർട്ടുകൾ തുടങ്ങിയവ തികച്ചും ആധികാരികമായും പൂർണ സുരക്ഷിതത്വത്തോടെയും രോഗികൾക്ക് ലഭ്യമാക്കാനും ഈ സംവിധാനം വഴി സാധിക്കും. രോഗികളുടെയും വൈദ്യസഹായം ആവശ്യമുള്ളവരുടെയും സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതാണ് പുതിയ ആപ്. ഐ.ഒ.എസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ആപ് ക്രമീകരിച്ചിരിക്കുന്നത്.

Related Posts