Your Image Description Your Image Description

ബലി പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി ഒമാന്‍. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്നലെ വൈകിട്ടോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബലിപെരുന്നാളിനോടുബന്ധിച്ച് പ്രഖ്യാപിച്ച അവധി ഇന്നലെ ആരംഭിച്ചു.ബലിയര്‍പ്പിക്കാന്‍ ഒരുക്കം നടത്തിയും നാളെ പെരുന്നാള്‍ ആഘോഷിക്കാന്‍ പുതുവസ്ത്രങ്ങള്‍ തിരഞ്ഞും ഭക്ഷണ സാമഗ്രികള്‍ വാങ്ങിയും തിരക്കിലാണ് നാടും നഗരവും.

കമ്പോളങ്ങളിലും തെരുവുകളിലും വലിയ ജനപ്രവാഹമുണ്ട്. പെരുന്നാള്‍ നിസ്‌കാരത്തിനായി രാജ്യത്തെ മസ്ജിദുകള്‍ തയ്യാറെടുത്തിട്ടുണ്ട്. പള്ളികളും പരിസരങ്ങളും വൃത്തിയാക്കുന്ന ജോലികള്‍ പരിചാരകര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രവാസികളുടെ നേതൃത്വത്തിലും പള്ളികളിലും ഈദ് മുസ്വല്ലകളിലും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts