Your Image Description Your Image Description

യാത്രാ വിലക്കിനെ തുടർന്ന് കുവൈത്തിൽ കഴിയുന്നത് പ്രവാസികൾ ഉൾപ്പെടെ പതിനായിരകണക്കിനാളുകൾ. 2024 ൽ മാത്രം യാത്രാവിലക്ക് ഏർപ്പെടുത്തിയത് 69,654 പേർക്ക്. സാമ്പത്തിക, നിയമ ലംഘനങ്ങളെ തുടർന്നാണ് യാത്രാവിലക്ക്. യാത്രാ വിലക്ക് ചുമത്തപ്പെട്ടവരിൽ സ്വദേശി, പ്രവാസികളായ വ്യക്തികളും ബിസിനസ് ഉടമകളും ഉൾപ്പെടും.

കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ കർക്കശമാക്കിയതിനെ തുടർന്ന് 69,654 പേർക്കാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഇവരിൽ 51,420 പേരുടെ വിലക്ക് പിൻവലിച്ചിട്ടുണ്ട്. 43,290 പേർക്കും യാത്രാ വിലക്കിന് കാരണം സാമ്പത്തിക കുടിശ്ശികയാണ്. കടബാധ്യത തീർക്കുന്നതനുസരിച്ചാണ് യാത്രാവിലക്ക് പിൻവലിക്കുന്നത്.

 

Related Posts