Your Image Description Your Image Description

പ്രണയം നിഷേധിക്കുന്നവരെ നിഷ്കരുണം കൊലപ്പെടുത്തുന്ന ഈ കാലത്ത് വളരെ ഹൃദയഹാരിയായ ഒരു കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 41 വർഷങ്ങൾക്ക് മുമ്പ് ഒരു യുവാവ് തന്റെ ഭാവി അമ്മായിഅച്ഛന് എഴുതിയ കത്താണ് റെഡ്ഡിറ്റിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിങ്ങളുടെ മകളെ ഞാൻ വിവാഹം കഴിക്കട്ടെ’ എന്നും നിങ്ങളുടെ അനുമതിയില്ലാതെ ഞങ്ങൾ ഒന്നും ചെയ്യില്ലെന്നും കത്തിൽ പറയുന്നു.

ഓൺലൈനിൽ വലിയ രീതിയിലാണ് കത്ത് ശ്രദ്ധിക്കപ്പെട്ടത്. 1984 -ലാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. കത്ത് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന യുവാവിന്റെ അച്ഛനാണ് കത്ത് എഴുതിയിരിക്കുന്നത്. അന്ന് അദ്ദേഹത്തിന് 30 വയസായിരുന്നു പ്രായം. സർക്കാർ ഉദ്യോ​ഗസ്ഥനായിരുന്നു. കോളേജിൽ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന സമയത്ത് അവിടെ ഡി​ഗ്രിക്ക് പഠിക്കുന്ന പെൺകുട്ടിയുമായി അന്ന് അദ്ദേഹം പ്രണയത്തിലായിരുന്നു.

തന്റെ അച്ഛൻ ദില്ലിയിൽ നിന്നുള്ളയാളും അമ്മ ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ളയാളും ആയിരുന്നു എന്ന് യുവാവ് കുറിക്കുന്നു. അച്ഛന് ഇപ്പോൾ 70 വയസ്സായി. അമ്മയ്ക്ക് 65 വയസ്സും. അടുത്തിടെയാണ് അവർ തങ്ങളുടെ 40 -ാം വിവാഹ വാർഷികം ആഘോഷിച്ചത്.

‘ജയ് ജോഹർ’ എന്ന ആശംസയോടെയാണ് ഈ കത്ത് തുടങ്ങുന്നത്. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി സമൂഹങ്ങൾ പരമ്പരാഗതമായി ഉപയോഗിക്കുന്നതാണ് ഈ ഭാഷ. അമ്മയുടെ മാതൃഭാഷയിലാണ് കത്ത് എഴുതിയിരിക്കുന്നത്. ആ ഭാഷ തന്റെ അച്ഛൻ അമ്മയിൽ നിന്നാണ് പഠിച്ചത് എന്നും കത്ത് പങ്കുവച്ച് റെഡ്ഡിറ്റ് യൂസർ പറയുന്നു.

കത്തിൽ തനിക്ക് അവളോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. സർക്കാർ ജോലിയുള്ളതുകൊണ്ട് തന്നെ തനിക്കിപ്പോൾ സാമ്പത്തികമായി സ്ഥിരതയുണ്ട് എന്നും വിവാഹത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts