Your Image Description Your Image Description

ഖത്തറിൽ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ 13 കമ്പനികൾക്കെതിരെ നടപടി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ടാക്സ് അതോറിറ്റി (ജിടിഎ) വെളിപ്പെടുത്തി. 13 കമ്പനികളിലായി ഏകദേശം 36 ലക്ഷം റിയാലിന്റെ (86കോടിയിലധികം ഇന്ത്യൻ രൂപ) നികുതി വെട്ടിപ്പാണ് നടന്നത്.

ടാക്സ് അതോറിറ്റിയിലെ കോംപീറ്റന്റ് യൂണിറ്റും ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളും ചേർന്ന് ഈ വർഷം ആദ്യ പകുതിയിൽ നടത്തിയ സമഗ്ര അന്വേഷണത്തിലാണ് കമ്പനികൾ നികുതി വെട്ടിപ്പ് നടത്തിയതായി തെളിഞ്ഞത്. കമ്പനികൾ യഥാർഥ വരുമാനം മറച്ചുവെക്കുകയായിരുന്നുവെന്നും അധികൃതർ കണ്ടെത്തി. കമ്പനികൾ‌ക്കെതിരെ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കാനാണ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts