Your Image Description Your Image Description

ഖരീഫിന്റെ കുളിരിനായി മഴ കാത്ത് കഴിയുകയാണ് ഒമാനിലെ ദോഫാർ ഗവർണറേറ്റ്. വരും ദിവസങ്ങളിൽ ദോഫാറിൽ മൂടൽമഞ്ഞിനും നേരിയ ചാറ്റൽ മഴക്കും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഖദുരി പറഞ്ഞു.

ഗവർണറേറ്റിലെത്തുന്ന സന്ദർശകർക്ക് ഉടൻ തന്നെ ദോഫാറിലെ പച്ചപ്പ് ആസ്വദിക്കാനാവുമെന്നും കഴിയുമെന്ന് അദേഹം കൂട്ടിച്ചേർത്തു. സിവിൽ ഏവിയേഷൻ അതോറിറ്റി സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അൽ ഹജർ പർവതങ്ങളിലും പരിസര പ്രദേശങ്ങളിലും പതിവിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *