Your Image Description Your Image Description

ദുബായിൽ പ്രോ​പ്പ​ർ​ട്ടി ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 26 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി വാ​ട​ക​ക്കാ​ർ നി​ക്ഷേ​പ​ത്തി​ന്​ സ​ന്ന​ദ്ധ​മാ​കു​ന്ന​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 59,000 പു​തി​യ നി​ക്ഷേ​പ​ക​രാ​ണ്​ മേ​ഖ​ല​യി​ലേ​ക്ക്​ ഈ ​കാ​ല​യ​ള​വി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ള്ള​ത്. ഇ​വ​രി​ൽ നി​ര​വ​ധി താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടും. ആ​റു​മാ​സ​ത്തി​ൽ ആ​കെ 1,25,538 ഇ​ട​പാ​ടു​ക​ളാ​ണ്​ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​ൽ 99,947 ഇ​ട​പാ​ടു​ക​ൾ മാ​ത്ര​മാ​ണ്​ ന​ട​ന്ന​തെ​ന്നും ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ പു​റ​ത്തു​വി​ട്ട ദു​ബൈ ലാ​ന​ഡ്​ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്നു.

ഇ​ട​പാ​ടു​ക​ളു​ടെ മൂ​ല്യം 25 ശ​ത​മാ​ന​മാ​ണ്​ ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ആ​കെ 431 ബി​ല്യ​ൻ ദി​ർ​ഹ​മി​ന്‍റെ ഇ​ട​പാ​ടു​ക​ളാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. വി​പ​ണ​യി​ൽ ശ​ക്ത​മാ​യ വ​ള​ർ​ച്ച തു​ട​രു​ക​യാ​ണെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ വി​ൽ​പ​ന​ക​ൾ, പാ​ട്ടം, മ​റ്റു ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം ചേ​ർ​ന്ന്​ ആ​കെ എ​ണ്ണം 13 ല​ക്ഷ​ത്തി​ലേ​റെ വ​രും. പു​തി​യ നി​ക്ഷേ​പ​ക​രി​ൽ 45 ശ​ത​മാ​ന​മാ​ണ്​ യു.​എ.​ഇ​യി​ലെ താ​മ​സ​ക്കാ​രാ​യി​ട്ടു​ള്ള​വ​ർ. വാ​ട​ക​ക്കാ​ർ ഉ​ട​മ​ക​ളാ​യി മാ​റു​ന്ന​താ​യാ​ണ്​ ഈ ​വ​ള​ർ​ച്ച വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ദീ​ർ​ഘ​കാ​ല​ത്തേ​ക്ക്​ ദു​ബൈ വി​പ​ണി ആ​ക​ർ​ഷ​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലും വ്യ​ക്ത​മാ​ക്കു​ന്നു.

Related Posts