Your Image Description Your Image Description

ദുബായിൽ ‘ഐഡിയൽ ഫേസ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.ദുബായിയെ ഒരു മാതൃകാ നഗരമാക്കി നിലനിർത്താനും ഇവിടെയുള്ള ഓരോ വ്യക്തിയുടെയും സദ്ഭാവനകളെ ആദരിക്കാനുമാണ് ഈ സംരംഭം. ‘ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ദുബായ്’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പദ്ധതി. യാത്രക്കാരന് സന്തോഷം നൽകുകയും അയാളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുകയും ചെയ്തവരെ അഭിനന്ദിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടത്തിയ വാക്കുകളാണ് പദ്ധതിക്ക് പ്രചോദനമായത്. ദുബായിലെ ഓരോ പൗരനും പ്രവാസിക്കും സന്ദർശകനും ഈ നഗരത്തിന്റെ യഥാർഥ മുഖം ലോകത്തിന് കാണിച്ചുകൊടുക്കണമെന്ന് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ഐഡിയൽ ഫേസ് എന്നത് വെറുമൊരു പേരല്ല, നമ്മൾ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബായിയുടെ ഡപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ഒരു ചെറിയ പ്രവൃത്തിക്ക് പോലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ഓരോ വ്യക്തിക്കും ദുബായിയുടെ യഥാർഥ അംബാസഡറാകാനും സാധിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *