Your Image Description Your Image Description

സൈക്കിളിനു പകരം വ്യാപകമായ ഇലക്ട്രിക് സ്കൂട്ടറുകൾ ഉണ്ടാക്കുന്ന അപകടങ്ങൾ കൂടുന്നു. ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം. സ്കൂട്ടർ ഇടിച്ച് ഗുരുതര അപകടമുണ്ടായാൽ മുഴുവൻ ചെലവും സ്കൂട്ടർ ഓടിച്ചയാൾ വഹിക്കേണ്ടി വരും.ഇ–സ്കൂട്ടർ അപകടങ്ങൾക്ക് ഉത്തരവാദി വാഹനമോടിക്കുന്നവർ തന്നെയാണ്. കഴിഞ്ഞ വർഷം 105 അപകടങ്ങളാണ് ഇ–സ്കൂട്ടറുകൾ ഉണ്ടാക്കിയത്. ഇതിൽ 9 പേർ മരിച്ചു. 169 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ പരുക്കേറ്റവർ കൂടുതൽ സ്കൂട്ടർ യാത്രക്കാരാണ്.

ഇവരിൽ ചിലർ 18 വയസ്സ് തികയാത്തവരാണെന്നും പൊലീസ് പറഞ്ഞു. അശ്രദ്ധയും ട്രാഫിക് നിയമലംഘനവുമാണ് മിക്ക അപകടങ്ങൾക്കും കാരണം. അനുമതിയില്ലാത്ത ഇടങ്ങളിലൂടെ സ്കൂട്ടർ ഓടിച്ചവരാണ് അപകടത്തിൽ പെടുന്നത്. വേഗമേറിയ റോഡുകളോടു ചേർന്നു കാൽനടക്കാരും സ്കൂട്ടർ യാത്രക്കാരും നിൽക്കുന്നതു പോലും ട്രാഫിക് നിയമ ലംഘനമാണ്. മണിക്കൂറിൽ 80 കിലോ മീറ്ററിൽ അധികം വേഗപരിധിയുള്ള ഒരു റോഡും മുറിച്ചുകടക്കാൻ പാടില്ല. സീബ്രാ ക്രോസോ, ഫൂട്ട് ഓവർബ്രിഡ്ജോ ഉപയോഗിക്കണം..

Related Posts