Your Image Description Your Image Description

അമേരിക്കയിലെ ടെക്സസലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 82 ആയി. നിരവധി പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 41 പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു.

പ്രളയം കൂടുതൽ ബാധിച്ച കെർ കൺട്രിയിൽ 68 പേരാണ് മരിച്ചത്. ഇതിൽ 28ഉം കുട്ടികളാണ്. ഗ്വാഡലൂപ്പ് നദിൽ രണ്ട് മണിക്കൂറിനുള്ളിൽ വെള്ളം 20 അടിയിലധികം ഉയർന്നു. ഈ നദിക്കരയിൽ നടന്ന വേനൽകാല ക്യാമ്പിൽനിന്നും കാണാതായ 10 പെൺകുട്ടികളെക്കുറിച്ച് വിവരമില്ല.

സെൻട്രൽ ടെക്സസിലെ കെർ കൗണ്ടിയിൽ വീണ്ടും മഴ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ടെക്സസിന്റെ പല ഭാഗങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts