Your Image Description Your Image Description

ജി.സി.സി പ്രവാസികൾക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് കുവൈത്ത്. ഏതെങ്കിലും ജി.സി.സി രാജ്യങ്ങളിൽ കുറഞ്ഞത് ആറുമാസത്തെ സാധുവായ റെസിഡൻസി പെർമിറ്റ് കൈവശമുള്ളവർക്ക് കുവൈത്തിൽ പ്രവേശിക്കുന്ന സമയത്ത് ടൂറിസ്റ്റ് വിസ നേടാം.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചു. പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും യാത്ര സൗകര്യപ്പെടുത്താനും കുവൈത്തിലെ ടൂറിസം വളർത്തലും ലക്ഷ്യമിട്ടാണ് തീരുമാനം. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് പുതിയ തീരുമാനം ഗുണകരമാകും.

Related Posts