Your Image Description Your Image Description

അനുമതിയില്ലാതെ ഖരീഫ് സീസണില്‍ പരിപാടികള്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ദോഫാര്‍ മുനിസിപ്പാലിറ്റി. ഖരീഫ് സീസണില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വാണിജ്യ പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, വ്യാപാര മേളകള്‍ എന്നിവയുടെ പരസ്യങ്ങളോട് പ്രതികരിക്കുമ്പോള്‍ താമസക്കാരും സന്ദര്‍ശകരും ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

ചില വാണിജ്യ സ്ഥാപനങ്ങളും കമ്പനികളും ഖരീഫ് സീസണില്‍ പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, വ്യാപാര മേളകള്‍ എന്നിവ നടത്തുന്നതുമായി ബന്ധപ്പെട്ട് പരസ്യങ്ങള്‍ നല്‍കിവരുന്നുണ്ട്. താൽപര്യമുള്ളവര്‍ റജിസ്റ്റര്‍ ചെയ്യമെന്നും ഇതിനായി ഫീസ് അടക്കണമെന്നും പറയുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് പൊതുജനങ്ങള്‍ ഉറപ്പാക്കണം. സംശയാസ്പദമായതോ ലൈസന്‍സില്ലാത്തതോ ആയ പ്രവര്‍ത്തനങ്ങളും പരസ്യങ്ങളും റിപ്പോര്‍ട്ട് ചെയ്യമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *