Your Image Description Your Image Description

ഖത്തറിൽ 2024-2025 വി​ന്റ​ർ ക്യാ​മ്പി​ങ് സീ​സ​ൺ സ​മ​യ​പ​രി​ധി പാ​ലി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു ക്യാ​മ്പ് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പൊ​ളി​ച്ചു​മാ​റ്റി.

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​യാ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​ധ്യ​മേ​ഖ​ല​യി​ലെ റൗ​ദ​ത് റാ​ശി​ദ്, റൗ​ദ​ത് ആ​ഇ​ശ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ വ​ന്യ​ജീ​വി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്യാ​മ്പ് നീ​ക്കം ചെ​യ്ത​ത്.ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കു​ന്ന​തി​നും എ​ല്ലാ പൗ​ര​ന്മാ​രും ദേ​ശീ​യ പാ​രി​സ്ഥി​തി​ക നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Related Posts