Your Image Description Your Image Description

കുവൈത്തിൽ ത​ദ്ദേ​ശീ​യ​മാ​യി വ​ള​ർ​ത്തി​യ ചെ​മ്മീ​ൻ ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ നാ​ലാം വ​ർ​ഷ​വും വ​ൻ വി​ജ​യം. കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച്ചി​ന്റെ (കി​സ​ര്‍) നേ​തൃ​തത്തിലാ​യി​രു​ന്നു പ​ദ്ധ​തി. പ​രി​സ്ഥി​തി സൗ​ഹൃ​ദ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഡോ. ​ഫൈ​സ​ൽ അ​ൽ ഹു​മൈ​ദ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചെ​മ്മീ​ൻ ഉ​ൽ​പാ​ദ​നം ന​ട​ത്തി​യ​ത്.

ഫാ​മി​ല്‍ 20 ഗ്രാം ​വ​രെ ഭാ​ര​മു​ള്ള ചെ​മ്മീ​നാ​ണ് വ​ള​ർ​ത്തി​യ​ത്. ച​തു​ര​ശ്ര മീ​റ്റ​റി​ന് ര​ണ്ടു കി​ലോ​യ​ി ല​ധി​കം ഉ​ൽ​പാ​ദ​ന​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളി​ല്ലാ​തെ വെ​ള്ളം പു​ന​രു​പ​യോ​ഗി​ക്കു​ന്ന ബ​യോ​ഫ്ലോ​സി സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് മ​ത്സ്യ കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്.പ്രാ​ദേ​ശി​ക വി​പ​ണി​യി​ല്‍ ചെ​മ്മീ​ൻ ല​ഭി​ക്കു​ന്ന​തോ​ടെ ഇ​റ​ക്കു​മ​തി കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കി​സ​ര്‍ പ​റ​ഞ്ഞു. 1,200 ട​ൺ വാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള മ​ത്സ്യ​കൃ​ഷി സ​മു​ച്ച​യം ഗാ​ദി മ​രു​ഭൂ​മി​യി​ൽ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ഡോ. ​അ​ൽ സു​ബൈ അ​റി​യി​ച്ചു.

Related Posts