Your Image Description Your Image Description

67 സേവനങ്ങൾക്ക് പുതുതായി ഫീസ് ഏർപ്പെടുത്താനും നിലവിലുള്ള ചാർജുകൾ ഗണ്യമായി വർധിപ്പിക്കാനും നിർദേശിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. നിലവിലുള്ള നിരക്കുകളുടെ 17 മടങ്ങ് വരെ എത്തുന്നതാണ് ചില ഫീസുകളിലെ വർധനവ്.

സേവന നിരക്കുകൾ അവലോകനം ചെയ്യാനും നവീകരിക്കാനും സർക്കാർ ഏജൻസികൾ ധനമന്ത്രാലയവുമായി ഏകോപിപ്പിക്കണമെന്ന മന്ത്രിസഭാ നിർദേശത്തെ തുടർന്നാണ് ഈ നീക്കം.

നിലവിൽ സൗജന്യമായി ലഭിക്കുന്ന നിരവധി സേവനങ്ങൾക്ക് – കമ്പനി രൂപീകരണ അപേക്ഷകൾ പോലുള്ളവ – നിർദേശം അനുസരിച്ച് 20 ദിനാർ ചിലവാകും. ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾക്ക് പോലും ഫീസുണ്ടാകും.

മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന മറ്റ് സൗജന്യ സേവനങ്ങൾക്കും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. വ്യക്തിഗത കമ്പനികളുടെ സാമ്പത്തിക വർഷം ഭേദഗതി ചെയ്യുന്നതിനുള്ള അപേക്ഷകൾ, മോർട്ട്‌ഗേജുകളും വാണിജ്യ ഏജൻസികളും എഴുതിത്തള്ളൽ, മത്സ്യം, കാലിത്തീറ്റ, കന്നുകാലികൾ, പച്ചക്കറികൾ, പഴങ്ങൾ, പക്ഷികൾ എന്നിവയ്ക്കുള്ള ബ്രോക്കറേജ് സേവനങ്ങൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

Related Posts