Your Image Description Your Image Description

ഈ വർഷം ആദ്യ പകുതിയിൽ 13.1 ശതമാനത്തിന്റെ വര്‍ധനവാണ്​ രേഖപ്പെടുത്തിയത്​സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയത്​ 1.55 കോടി യാത്രക്കാർ. ദേശീയ കമ്പനിയായ ഇത്തിഹാദ് എയര്‍വേസിന്റെ വളര്‍ച്ചയും അബൂദബിയില്‍ പുതിയ എയര്‍ലൈനുകള്‍ സേവനം തുടങ്ങിയതും വളർച്ചക്ക്​ സഹായിച്ച ഘടകങ്ങളാണ്​.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ അബൂദബിയിലെ സായിദ് ഇന്റര്‍നാഷനല്‍, അല്‍ഐന്‍ ഇന്റര്‍നാഷനല്‍, അല്‍ ബതീന്‍ എക്‌സിക്യൂട്ടിവ്, ഡെല്‍മ ഐലന്‍ഡ്, സര്‍ ബനിയാസ് ഐലന്‍ഡ് എയര്‍പോര്‍ട്ട് എന്നീ അഞ്ച് വിമാനത്താവളങ്ങളിലെ യാത്രികരുടെ എണ്ണത്തില്‍ 13.1 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1.58 കോടി യാത്രികരെയാണ് ഈ വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്തത്.

Related Posts