Your Image Description Your Image Description

കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള സാമ്പത്തിക നിബന്ധനകളിൽ മാറ്റം. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് കാനഡ സർക്കാർ വിദ്യാഭ്യാസ വിസാ അപേക്ഷകർക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ കർശനമാക്കിയത്. 2025 സെപ്റ്റംബർ 1 മുതലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരിക.

പുതുക്കിയ നയം അനുസരിച്ച്, ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കാനഡയിൽ ജോലി ചെയ്യാതെ തന്നെ ട്യൂഷൻ ഫീസ്, ഉയർന്ന ജീവിതച്ചെലവ്, യാത്രാ ചിലവുകൾ എന്നിവ വഹിക്കാൻ ആവശ്യമായ സാമ്പത്തിക ശേഷി ഉണ്ടെന്ന് തെളിയിക്കണം. ക്യൂബെക് ഒഴികെയുള്ള എല്ലാ പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കും ഈ മാറ്റങ്ങൾ ബാധകമാണ്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഒരു അപേക്ഷകൻ ഒറ്റയ്ക്ക് കാനഡയിൽ പഠിക്കാൻ വരുമ്പോൾ (ട്യൂഷൻ ഫീസ് കൂടാതെ) പ്രതിവർഷം 22,895 കനേഡിയൻ ഡോളർ ഉണ്ടായിരിക്കണം. നിലവിൽ ഇത് 20,635 ഡോളറായിരുന്നു. ഒപ്പമുള്ള കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് തുക കൂടും.

Related Posts