Your Image Description Your Image Description

ഒമാനി വ്യോമാതിർത്തിയിലൂടെയുള്ള വിമാന ഗതാഗതം 2025 ജൂണിൽ 18 ശതമാനം വർധിച്ച് 50,101 ആയി. 2024 ലെ ഇതേ കാലയളവിൽ ഇത് 40,417 ആയിരുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി(സിഎഎ)യാണ് ഇക്കാര്യം അറിയിച്ചത്.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 2025 ജൂണിൽ 5 ശതമാനം വർധിച്ച് 6,36,090 ആയി. ഒരു വർഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് വർധനവ്.

2025 ജൂൺ മധ്യത്തിൽ ഇറാനെതിരായ ഇസ്രായേലി ആക്രമണങ്ങൾ മേഖലയിലുടനീളം വലിയ വ്യോമാതിർത്തി അടച്ചുപൂട്ടലുകൾക്കും വിമാന റദ്ദാക്കലുകൾക്കും കാരണമായപ്പോൾ മിഡിൽ ഈസ്റ്റ് വ്യോമാതിർത്തി തടസ്സപ്പെട്ടിരുന്നു.

Related Posts