Your Image Description Your Image Description

ഊ​ർ​ജ വി​ത​ര​ണ​ത്തി​ൽ നി​ർ​മി​ത ബു​ദ്ധി​യു​ടെ (എ.​ഐ) ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ച്ച്​ ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ). സ​മ​ഗ്ര​മാ​യ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ എ.​ഐ ഉ​പ​യോ​ഗ​ത്തി​ന്‍റെ വ്യാ​പ്തി കൂ​ട്ടാ​ൻ ദീ​വ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സ്മാ​ർ​ട്ട്​ ഗ്രി​ഡ്​ ആ​ണ്​ ഈ ​മാ​റ്റ​ത്തി​ൽ പ്ര​ധാ​നം. 2035 വ​രെ ഇ​തി​നാ​യി 700 കോ​ടി ദി​ർ​ഹ​മാ​ണ്​ ദീ​വ​യു​ടെ നി​ക്ഷേ​പം.

ദീ​വ​യു​ടെ വി​ത​ര​ണ ശൃം​ഖ​ല സ്മാ​ർ​ട്ട്​ സെ​ന്‍റ​ർ പ്ര​തി​ദി​നം 1.5 കോ​ടി യൂ​നി​റ്റ്​ ഡേ​റ്റ​ക​ളാ​ണ്​ വി​ശ​ക​ല​നം ചെ​യ്യു​ന്ന​ത്. സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ൽ ഈ ​വി​ശ​ക​ല​ന റി​പ്പോ​ർ​ട്ടു​ക​ളും സം​വേ​ദ​ന​പ​ര​മാ​യ ഡാ​ഷ്​​ബോ​ർ​ഡു​ക​ളും നി​ർ​ണാ​യ​ക​മാ​യ​ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി ദീ​വ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

വൈ​ദ്യു​തി ശൃം​ഖ​ല​യി​ലെ ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നു​മാ​യി ബി​ഗ്​ ഡേ​റ്റ, എ.​ഐ മെ​ഷീ​ൻ ലേ​ണി​ങ്​ എ​ന്നി​വ​യും കേ​ന്ദ്രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്തി മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​ത്​ സ​ഹാ​യി​ക്കും. 2024ൽ ​ഒ​രു ഉ​പ​ഭോ​ക്താ​വി​ന്​ 0.94 മി​നി​റ്റ്​ മാ​ത്ര​മാ​ണ്​ വൈ​ദ്യു​തി ന​ഷ്ട​മു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Posts