Your Image Description Your Image Description

ചില ഫോണുകളില്‍ ജൂണ്‍ ഒന്നു മുതല്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല. അപ്‌ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് മെറ്റ ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വാട്സ്ആപ്പ് ഒഴിവാക്കുന്നത്. സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ചില പഴയ മോഡല്‍ ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നായിരുന്നു നേരത്തെ അറിയിച്ചത്. വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ ഈ തീരുമാനം 2025 മെയ് മാസം അവസാനത്തോടെ നടപ്പിലാക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഫോണുകളുടെയും ചില വേര്‍ഷനുകളില്‍ നാളെ മുതല്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഒഎസ് അല്ലെങ്കില്‍ പഴയ വേര്‍ഷനുകള്‍, ആന്‍ഡ്രോയ്ഡ് 5 അല്ലെങ്കില്‍ പഴയ വേര്‍ഷനുകള്‍ എന്നിവയിലാണ് വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ (ഫസ്റ്റ് ജനറേഷന്‍), സാംസങ് ഗാലക്സി എസ് 4, സാംസങ് ഗാലക്‌സി നോട്ട് 3, സോണി എക്സ്പീരിയ, എല്‍.ജി ജി2, വാവെയ് അസെന്‍ഡ് പി6, മോട്ടോ ജി (ഫസ്റ്റ് ജനറേഷന്‍), മോട്ടോറോള റേസര്‍ എച്ച്ഡി, മോട്ടോ ഇ (2014). എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്ന മോഡലുകള്‍.

നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടെങ്കിൽ എന്തുചെയ്യണം?

ആദ്യം നിങ്ങളുടെ ഫോൺ ഏത് സോഫ്റ്റ്‌വെയറിലാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുക. നിങ്ങൾ iOS 15.1 അല്ലെങ്കിൽ ആൻഡ്രോയ്‌ഡ് 5.1 അല്ലെങ്കിൽ അതിന് മുകളിലുള്ള പതിപ്പ് ഉപയോഗിക്കുകയാണെങ്കിൽ ഫോണില്‍ വാട്‌സ്ആപ്പ് തുടർന്നും പ്രവർത്തിക്കും. ഫോൺ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, പുതിയ ഫോൺ വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ വാട്‌സ്ആപ്പ് ഡാറ്റ ബാക്കപ്പ് ചെയ്യുക. പഴയ iOS, ആൻഡ്രോയ്‌ഡ് പതിപ്പുകളിൽ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുന്നില്ല. ഇത് ഡാറ്റ ഹാക്കിംഗിനും മറ്റ് സൈബർ ഭീഷണികൾക്കും സാധ്യത വർധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts