Your Image Description Your Image Description

വരും ദിവസങ്ങളിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇറാഖ്, ലബനൻ, ജോർദാൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് . ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാത തുറക്കുന്ന സാഹചര്യത്തിലാണ് സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നത്.

ഇറാഖിൽ വ്യോമപാത തുറന്നതിനാൽ ജൂൺ 30 മുതൽ ബാഗ്ദാദ്, ജൂലൈ 1 മുതൽ ഇർബിൽ, ജൂലൈ 2 മുതൽ സുലൈമാനിയ, നജാഫ്, ജൂലൈ 3 മുതൽ ബസ്ര എന്നീ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിക്കുന്നത്. ജൂലൈ 1 മുതൽ ലബനനിലെ ബെയ്റൂട്ട്-റാഫിക് ഹരിരി, ജോർദാനിലെ ക്യൂൻ ആലിയ രാജ്യാന്തര വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ വീണ്ടും തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *