Your Image Description Your Image Description

ഇന്ത്യൻ വ്യവസായികൾക്ക് നിക്ഷേപത്തിന്റെ പരവതാനി വിരിച്ച് ഷാർജ. കഴിഞ്ഞ വർഷം മാത്രം ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ ചേർന്നത് 2000 ഇന്ത്യൻ കമ്പനികളാണ്. മുൻ വർഷത്തേക്കാൾ കമ്പനികളുടെ എണ്ണത്തിൽ 30% വർധന. ഇതോടെ ഷാർജ ചേംബറിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങളുടെ മാത്രം എണ്ണം 20,000 ആയി. മുംബൈയിൽ ഷാർജ – ഇന്ത്യൻ ബിസിനസ് ഫോറത്തിൽ ചേബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ് ആണ് കണക്കുകൾ അവതരിപ്പിച്ചത്.

ഷാർജയിലെ നിക്ഷേപ അവസരങ്ങൾ ഇന്ത്യൻ വ്യവസായികൾക്കു മുൻപിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോറം സംഘടിപ്പിച്ചത്. ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയും പുനർ കയറ്റുമതിയും ചേർന്ന് 57.6 കോടി ദിർഹം പിന്നിട്ടതായും അബ്ദുല്ല സുൽത്താൻ പറഞ്ഞു. എമിറേറ്റിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം, അടിസ്ഥാന സൗകര്യങ്ങൾ, വൈവിധ്യമാർന്ന വ്യവസായ മേഖലകൾ തുടങ്ങിയവ ഇന്ത്യൻ നിക്ഷേപകർക്കു മുൻപിൽ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts