Your Image Description Your Image Description

അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങി​നെ തു​ട​ര്‍ന്നു​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ വി​ഡി​യോ പ​ങ്കു​വെ​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്. വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ള്‍ക്ക്​ പി​ന്നി​ല്‍ ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ വ​ന്നി​ടി​ച്ചു​ക​യ​റു​ന്ന വി​ഡി​യോ​യാ​ണ് പൊ​ലീ​സ് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ന്‍ പെ​ട്ടെ​ന്ന് വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​ലൂ​ടെ മു​ന്നി​ലെ വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ച്ചു​ക​യ​റു​ന്ന​താ​ണ് വി​ഡി​യോ.

വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഇ​ന്റ​ര്‍നെ​റ്റി​ല്‍ തി​ര​യു​ന്ന​തി​നും സ​മൂ​ഹ​മാ​ധ്യ​മം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നും ഫോ​ട്ടോ​ക​ള്‍ എ​ടു​ക്കു​ന്ന​തി​നും മ​റ്റും ശ്ര​മി​ക്കു​ന്ന​താ​ണ് റോ​ഡി​ല്‍നി​ന്ന് ശ്ര​ദ്ധ മാ​റാ​ന്‍ കാ​ര​ണ​മെ​ന്നും ഇ​ത്ത​രം ചെ​യ്തി​ക​ള്‍ ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ള്‍ക്കു കാ​ര​ണ​മാ​കു​മെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍കി. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ 800 ദി​ര്‍ഹം പി​ഴ​യും നാ​ല് ബ്ലാ​ക്ക് പോ​യ​ന്റു​ക​ളും ചു​മ​ത്തു​മെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related Posts