Your Image Description Your Image Description

അബുദാബിയിലെ താമസക്കാർക്ക് പൊടിക്കാറ്റ് മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബിയുടെ ചില ഭാഗങ്ങളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. പുറത്ത് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.ഇന്ന് രാവിലെ അറബിക്കടലിലും ദുബായിയുടെ ചില ഭാഗങ്ങളിലും കടൽ പ്രക്ഷുബ്ധമായതിനാലും മൂടൽമഞ്ഞ് വ്യാപിച്ചതിനാലും യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഇന്ന് താപനില 34°സെൽഷ്യസ് മുതൽ 40°സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ താമസക്കാർ സുരക്ഷിതരായിരിക്കാനും ധാരാളം വെള്ളം കുടിക്കാനും നിർദ്ദേശമുണ്ട്. ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 24.2°സെൽഷ്യസ് ആയിരുന്നു, ഇത് അൽ ദഫ്ര മേഖലയിലെ ബറാക്ക 2-ൽ രേഖപ്പെടുത്തിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts