Your Image Description Your Image Description

‘അ​പ​ക​ട​ങ്ങ​ളി​ല്ലാ​ത്ത ഒ​രു വേ​ന​ൽ​ക്കാ​ലം’ എ​ന്ന ത​ല​​ക്കെ​ട്ടി​ൽ ഫു​ജൈ​റ പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ​സ് വ​കു​പ്പ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.ഫെ​ഡ​റ​ൽ ട്രാ​ഫി​ക് കൗ​ൺ​സി​ലി​ന്‍റെ ട്രാ​ഫി​ക് അ​വ​ബോ​ധ കാ​മ്പ​യി​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ മൂ​ന്നു മാ​സം നീ​ളു​ന്ന കാ​മ്പ​യി​ൻ. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. കാ​മ്പ​യി​നി​ലൂ​ടെ റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഡ്രൈ​വ​ർ​മാ​രി​ലും യാ​ത്ര​ക്കാ​രി​ലും അ​വ​ബോ​ധ​വും സം​സ്കാ​ര​വും പ്ര​ച​രി​പ്പി​ക്കും.

വാ​ഹ​ന സു​ര​ക്ഷ, വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ട​യ​ർ സ​മ​ഗ്ര​ത ഉ​റ​പ്പാ​ക്ക​ൽ, അ​മി​ത ഭാ​രം ഒ​ഴി​വാ​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കും.ഇ​തു​വ​ഴി ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നൊ​പ്പം അ​പ​ക​ട​ങ്ങ​ളും പ​രി​ക്കു​ക​ളും കു​റ​ക്കാ​നും സാ​ധി​ക്കും. ട്രാ​ഫി​ക് നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ​യും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണം വാ​ഹ​ന​ത്തി​ന്‍റെ​യും മ​റ്റു​ള്ള​വ​രു​ടെ​യും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ​സ് വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts