
കൊച്ചി: റോയൽ എൻഫീൽഡിന്റെ വാർഷിക ആഗോള പ്യൂർ മോട്ടോർസൈക്ലിംഗ് ആഘോഷമായ ഒൺ റൈഡ് 2026 സെപ്റ്റംബർ 20ന് നടക്കും. 60 രാജ്യങ്ങളിലായി 1,600ലധികം റൈഡുകളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. സ്നൊ ലെപേർഡ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ഈ വർഷത്തെ ഒൺ റൈഡിന്റെ പ്രധാന ലക്ഷ്യം. പങ്കെടുക്കുന്ന ഓരോ റൈഡറുടെയും പേരിൽ റോയൽ എൻഫീൽഡ് സ്നൊ ലെപേർഡ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകും. ഇന്ത്യയിലെ വിവിധ ഹിമാലയൻ മേഖലകളിലായി 10,500 ചതുരശ്ര കിലോമീറ്റർ സ്നൊ ലെപേർഡ് ആവാസവ്യവസ്ഥ സംരക്ഷണ പദ്ധതികൾ കമ്പനി നടപ്പാക്കുന്നുണ്ട്. റൈഡർമാർക്ക് ഓൺലൈനായോ അടുത്ത റോയൽ എൻഫീൽഡ് ഡീലർഷിപ്പിലൂടെയോ ഒൺ റൈഡിൽ രജിസ്റ്റർ ചെയ്യാം.
