പുതിയ മാറ്റങ്ങൾ പരീക്ഷിക്കാൻ മന്ത്രി കെബി ​ഗണേഷ് കുമാർ
Kerala Kerala Mex Kerala mx Top News
1 min read
155

പുതിയ മാറ്റങ്ങൾ പരീക്ഷിക്കാൻ മന്ത്രി കെബി ​ഗണേഷ് കുമാർ

April 2, 2025
0

ചിലവ് ചുരുക്കലിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറച്ച് സിസിടിവി നിരീക്ഷണം ശക്തമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണ്ണമായും ഒഴിവാക്കുമെന്നും, അന്വേഷണങ്ങൾക്ക് ചലോ ആപ്പ് ഉപയോഗിക്കാമെന്നും, ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ സർക്കാർ ഹൈ റിസ്കാണ് എടുത്തതെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടാണ് മന്ത്രിയുടെ ഈ തുറന്നു പറച്ചിൽ. ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാൻ

Continue Reading
ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവറുടെ നില ഗുരുതരം
Kerala Kerala Mex Kerala mx Top News
1 min read
164

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവറുടെ നില ഗുരുതരം

April 2, 2025
0

കണ്ണൂർ: മട്ടന്നൂർ- ഇരിട്ടി സംസ്ഥാന പാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് വിരാജ്പേട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉളിയിൽ പാലത്തിനടുത്തു വച്ചായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ 7.15ഓടെയായിരുന്നു സംഭവം. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ബസിന്റെ മുന്നിലെ ചില്ല് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബസ് ഡ്രൈവർ

Continue Reading
ആലപ്പുഴയിൽ പിടികൂടിയത് 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; ചെന്നൈ സ്വദേശിനി പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
180

ആലപ്പുഴയിൽ പിടികൂടിയത് 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; ചെന്നൈ സ്വദേശിനി പിടിയിൽ

April 2, 2025
0

മാരാരിക്കുളം: ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടി. ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആലപ്പുഴ നാർക്കോട്ടിക് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ പിടികൂടിയത്. ക്രിസ്റ്റീനയ്ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് എക്‌സൈസ് സംഘം ആലപ്പുഴ മാരാരിക്കുളത്തെ ‘ഗാർഡൻ’ എന്ന റിസോർട്ടിൽ നിന്ന് യുവതിയെ പിടികൂടുന്നത്. വൻ ലഹരി വേട്ടയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതിയെ വിശദമായി

Continue Reading
ഐ.പി.എൽ; രാജസ്ഥാൻ റോയൽസിന്‍റെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ തിരിച്ചെത്തുന്നു
Kerala Kerala Mex Kerala mx Sports Top News
1 min read
240

ഐ.പി.എൽ; രാജസ്ഥാൻ റോയൽസിന്‍റെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ തിരിച്ചെത്തുന്നു

April 2, 2025
0

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ വിക്കറ്റ് കീപ്പറായി സൂപ്പർതാരം സഞ്ജു സാംസൺ തിരിച്ചെത്തുന്നു. ബി.സി.സി.ഐയുടെ സെന്‍റർ ഓഫ് എക്സലൻസ് താരത്തിന് ഫിറ്റ്നസ് ക്ലിയറൻസ് നൽകി. ഐ.പി.എലിന്റെ ആദ്യ ഘട്ടത്തിൽ ബാറ്റിങ്ങിന് അനുമതി ലഭിച്ചിരുന്നെങ്കിലും, വിക്കറ്റ് കീപ്പർ ജോലിയിൽനിന്ന് താരത്തെ വിലക്കിയിരുന്നു. ആദ്യ മൂന്നു മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായാണ് സഞ്ജു കളത്തിലിറങ്ങിയത്. റിയാൻ പരാഗാണ് ടീമിനെ നയിച്ചിരുന്നത്. വിക്കറ്റ് കീപ്പിങ്ങിന് അനുമതി ലഭിച്ചതോടെ ടീമിന്‍റെ നായക സ്ഥാനത്തേക്കും മലയാളി താരം മടങ്ങിയെത്തും. ഈമാസം

Continue Reading
‘സിനിമ നൽകിയ ദൃശ്യാനുഭവം തന്നെ വിട്ടുപോകുന്നില്ല’;എമ്പുരാനെ പ്രശംസിച്ച് നടൻ റഹ്മാൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
192

‘സിനിമ നൽകിയ ദൃശ്യാനുഭവം തന്നെ വിട്ടുപോകുന്നില്ല’;എമ്പുരാനെ പ്രശംസിച്ച് നടൻ റഹ്മാൻ

April 2, 2025
0

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെ പ്രശംസിച്ച് നടൻ റഹ്മാൻ. ആ സിനിമ നൽകിയ ദൃശ്യാനുഭവം തന്നെ വിട്ടുപോകുന്നില്ല. ഗംഭീരമായ സ്റ്റോറി ലൈനും എൻഗേജ് ചെയ്യിപ്പിക്കുന്ന തിരക്കഥയുമാണ് സിനിമയുടേത്. എമ്പുരാന്‍ മസ്റ്റ് വാച്ചാണെന്നും ഒരിക്കലും മിസ് ചെയ്യരുതെന്നും ചിത്രം കണ്ട റഹ്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘എല്ലാവര്‍ക്കും ഈദ് ആശംസകള്‍. ഞാന്‍ എമ്പുരാന്‍ കണ്ട് ഇറങ്ങിയതേ ഉള്ളൂ. അത് നല്‍കിയ അനുഭവത്തില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. ഗംഭീരമാണ് ചിത്രത്തിന്‍റെ സ്റ്റോറിലൈന്‍. ചിന്തിപ്പിക്കുന്നതും അതേസമയം

Continue Reading
മദ്യപിച്ച് ബാറിൽ സ്റ്റീൽ ജഗ്ഗ് കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു; സഹോദരങ്ങൾ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
205

മദ്യപിച്ച് ബാറിൽ സ്റ്റീൽ ജഗ്ഗ് കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു; സഹോദരങ്ങൾ പിടിയിൽ

April 2, 2025
0

മദ്യപിച്ച് ബാറിൽ ആക്രമണം നടത്തി യുവാവിന്റെ തല സ്റ്റീൽ ജഗ്ഗുകൊണ്ട് അടിച്ചുപൊട്ടിച്ച കേസിൽ സഹോദരങ്ങളെ റിമാൻഡ് ചെയ്തു. വെള്ളൂർക്കുന്നം പെരുമറ്റം വാലടിത്തണ്ട് പോണാക്കുടി വീട്ടിൽ ഷറഫ് (33), സഹോദരൻ മുബീൻ (27) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ബാറിൽനിന്ന് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ വെള്ളൂർക്കുന്നം സ്വദേശിയായ യുവാവ് സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്.

Continue Reading
നെടുങ്കണ്ടത്ത് 1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Idukki Kerala Kerala Mex Kerala mx Top News
0 min read
180

നെടുങ്കണ്ടത്ത് 1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

April 2, 2025
0

നെടുങ്കണ്ടത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടിച്ചെടുത്തു. നെടുങ്കണ്ടം കാക്കരവിളയിൽ വിജയകുമാറിനെതിരേ (38) കേസെടുത്ത് പിഴ ഈടാക്കി. ഇയാളുടെ കടയിലും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലും നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സ്‌കൂൾ കുട്ടികൾക്കടക്കം വിൽപന നടത്തുന്നു എന്ന പരാതിയിലാണ് പരിശോധന നടത്തിയത്.

Continue Reading
ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
192

ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി

April 2, 2025
0

ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി. അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപന ചെയ്‌തിരിക്കുന്ന ഷോപ്പിൽ ഒരേസമയം 170 പേർക്ക് സേവനം ചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുന്നു. മക്കയിലെത്തുന്ന തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഷോപ് വഴി പ്രതിദിനം 15,000 ത്തിലധികം പേർക്ക് സേവനം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. ഒരു സന്ദർശകന് ശരാശരി മൂന്നു മിനിറ്റിൽ താഴെ സേവന സമയം ആവശ്യമായി വരുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്. മക്കയിലെ

Continue Reading
5G ക്ലബ്ബിലേക്ക് പ്രവേശിക്കാനൊരുങ്ങി ബിഎസ്എൻഎൽ
Kerala Kerala Mex Kerala mx Tech Top News
1 min read
191

5G ക്ലബ്ബിലേക്ക് പ്രവേശിക്കാനൊരുങ്ങി ബിഎസ്എൻഎൽ

April 2, 2025
0

മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം 5Gയിലേക്ക് മാറാനൊരുങ്ങി ബിഎസ്എൻഎൽ. 2025 ൽ BSNL 5G വിക്ഷേപണം ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ വെളിപ്പെടുത്തി. പുതിയ ലോഗോയും 7 പുതിയ തദ്ദേശീയ സേവനങ്ങളും പുറത്തിറക്കിയ വേളയിലാണ് വെളിപ്പെടുത്തൽ. ഇന്ത്യയിലേക്ക് അടുത്ത കണക്റ്റിവിറ്റി അവതരിപ്പിക്കുന്നതിനായി BSNL അതിന്റെ 5G റേഡിയോ ആക്‌സസ് നെറ്റ്‌വർക്കിന്റെയും (RAN) കോർ നെറ്റ്‌വർക്കിന്റെയും പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി സിന്ധ്യ വെളിപ്പെടുത്തി. അടുത്ത മൂന്ന് മാസത്തിനുള്ളിൽത്തന്നെ

Continue Reading
എംബിഎ വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി
Kerala Kerala Mex Kerala mx National Top News
0 min read
181

എംബിഎ വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി

April 2, 2025
0

ഗാസിയാബാദ്: അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച എംബിഎ വിദ്യാർത്ഥിയായ 25 കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇന്ദിരാപുരത്തെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് യുവാവ് ജീവനൊടുക്കിയത്. ഹർഷിത് ത്യാഗി എന്ന യുവാവാണ് മരിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവിന് വിഷാദരോഗം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കുളിമുറിയിൽ പോകാനെന്ന വ്യാജേന യുവാവ് മുറി വിട്ടിറങ്ങുകയായിരുന്നു. ഇതിന് ശേഷം ബാൽക്കണിയിലേക്ക് പോയി അവിടെ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Continue Reading