സ്വർണവില കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
0 min read
101

സ്വർണവില കുറഞ്ഞു

April 8, 2025
0

തുടർച്ചയായ നാലാം ദിവസവും സ്വർണവില കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,225 രൂപയും പവന് 65,800 രൂപയുമായി.68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. എന്നാൽ, ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം വന്നതിന് പിന്നാലെ വിപണി തകർന്നടിഞ്ഞു. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച 1280 രൂപ കുറഞ്ഞ് 67,200ലേക്ക് താഴ്ന്നു. ശനിയാഴ്ച 90 ​രൂപ ഗ്രാമിനും 720 രൂപ പവനും കുറഞ്ഞു. 66480 രൂപയായിരുന്നു അന്നത്തെ

Continue Reading
പത്തനംതിട്ടയിൽ പോലീസുകാരൻ തൂങ്ങിമരിച്ചനിലയിൽ
Kerala Kerala Mex Kerala mx Pathanamthitta
0 min read
94

പത്തനംതിട്ടയിൽ പോലീസുകാരൻ തൂങ്ങിമരിച്ചനിലയിൽ

April 8, 2025
0

പത്തനംതിട്ട: ചിറ്റാറിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ആർ.ആർ. രതീഷിനെയാണ് ആത്മഹത്യ ചെയ്‌തത്‌. ചിറ്റാറിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരുമാസത്തോളമായി രതീഷ് അനധികൃതമായി അവധിയിലായിരുന്നു. ഇതേത്തുടർന്ന് വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി മേലധികാരികൾക്ക് രതീഷിനെതിരേ റിപ്പോർട്ട് അയച്ചിരുന്നു. ഇതിനിടെയാണ് അദ്ദഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.

Continue Reading
നവീകരിച്ച ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
103

നവീകരിച്ച ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു

April 8, 2025
0

ആലപ്പുഴ : പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വെട്ടയ്ക്കൽ ചെള്ളപ്പുറം ശ്രീ ഘണ്ഠാകർണ്ണസ്വാമി ക്ഷേത്രം ആറാട്ടുകുളത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കുളങ്ങളും തോടുകളും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു.ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് ആറാട്ടുകുളം ശുദ്ധീകരിച്ച് കല്ലുകെട്ടി നവീകരിച്ചത്. പൊതു കുളങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 59 ലക്ഷം രൂപ വിനിയോഗിച്ച് എട്ട് കുളങ്ങളുടെ നവീകരണ

Continue Reading
സാങ്കേതിക തകരാർ: മധുര-ദുബൈ സ്പൈസ് ജെറ്റ് വിമാനം മസ്‌കത്തിൽ ഇറക്കി
Kerala Kerala Mex Kerala mx Pravasi Top News
1 min read
103

സാങ്കേതിക തകരാർ: മധുര-ദുബൈ സ്പൈസ് ജെറ്റ് വിമാനം മസ്‌കത്തിൽ ഇറക്കി

April 8, 2025
0

മധുര-ദുബൈ സ്പൈസ് ജെറ്റ് വിമാനം മസ്‌കത്തിൽ ഇറക്കി. സാങ്കേതിക തകരാർ കാരണമാണ് വിമാനം ഇറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. യാത്രക്കാർ നിലവിൽ മസ്‌കത്ത് എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യൻ സമയം ഉച്ചക്ക് 12.30ന് മധുരയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം മൂന്നരയോടെ മസ്‌കത്ത് എയർപോർട്ടിൽ ഇറക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും യാത്ര തുടരുന്ന കാര്യത്തിൽ അധികൃതർ വ്യക്തത തരുന്നില്ലെന്നും യാത്രക്കാർ പറയുന്നു. ബസ് മാർഗം യുഎഇയിലെത്തിക്കാമെന്നു അറിയിച്ചെങ്കിലും അതിലും ഇതുവരെ വ്യക്തതയില്ല.

Continue Reading
സെക്രട്ടറിയേറ്റ് പടിക്കൽ സമരം കടുപ്പിച്ച്​ സി.പി.ഒ റാങ്ക്​ പട്ടികയിലുള്ളവർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
106

സെക്രട്ടറിയേറ്റ് പടിക്കൽ സമരം കടുപ്പിച്ച്​ സി.പി.ഒ റാങ്ക്​ പട്ടികയിലുള്ളവർ

April 8, 2025
0

തിരുവനന്തപുരം : വനിത സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് ശക്തമായ സമരത്തിലേക്ക്.പൊലീസിലെയും സൈന്യത്തിലെയും കടുത്ത പരിശീലന രീതിയായ രണ്ട് കൈകൾ കൊണ്ട് മണ്ണിൽ ഇഴഞ്ഞാണ് രാവിലത്തെ പ്രതിഷേധം. രാവിലെ 10.30 നാണ് ഈ പ്രതിഷേധം. ഇന്ന് രാത്രി 8 മണിക്ക് കയ്യിൽ കർപ്പൂരം വെച്ച് കത്തിച്ചും പ്രതിഷേധം നടത്തും. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസമാണ്. വനിതാ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് പ്രധാന

Continue Reading
സർവീസ് നടത്താനുള്ള ലൈസൻസ് നേടി റിയാദ് എയർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
99

സർവീസ് നടത്താനുള്ള ലൈസൻസ് നേടി റിയാദ് എയർ

April 8, 2025
0

സർവീസ് നടത്താനുള്ള ലൈസൻസ് നേടി സൗദിയിലെ വിമാന കമ്പനിയായ റിയാദ് എയർ. വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ നൽകാനുള്ള എയർ ഓപ്പറേറ്റർ സെര്ടിഫികറ്റ് ആണ് റിയാദ് എയർ സ്വന്തമാക്കിയത്. ഈ വർഷം അവസാനത്തോടെയായിരിക്കും സേവനം ആരംഭിക്കുക. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ലൈസൻസ് അനുവദിച്ചത്. ലൈസൻസിനായുള്ള പരീക്ഷണ പാറക്കൽ ഡിസംബർ 11 ന് ആരംഭിച്ചിരുന്നു. കാറ്ററിങ് സർവീസ്, ഭക്ഷണ പാനീയങ്ങൾ, മറ്റു സേവനങ്ങൾ എന്നിവയും സർവീസിന്റെ ഭാഗമാകും. ഇതിനായി കാട്രിയൻ കമ്പനിയുമായി

Continue Reading
ഖത്തറിൽ സർക്കാർ സ്ഥാപനങ്ങൾ നാളെ മുതൽ സജീവമാകും
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

ഖത്തറിൽ സർക്കാർ സ്ഥാപനങ്ങൾ നാളെ മുതൽ സജീവമാകും

April 8, 2025
0

പെരുന്നാൾ അവധി കഴിഞ്ഞ് ഖത്തറിലെ സർക്കാർ, പൊതു സ്ഥാപനങ്ങൾ നാളെ മുതൽ സജീവമാകും. 11 ദിവസത്തെ അവധി കഴിഞ്ഞാണ് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 9 ദിവസത്തെ അവധിയാണ് അമീരി ദിവാൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വാരാന്ത്യ അവധി കൂടി ചേർത്ത് 11 ദിവസങ്ങൾക്ക് ശേഷമാണ് സർക്കാർ സ്ഥാപനങ്ങൾ സജീവമാകുന്നത്. നാളെ മുതൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും പൂർണ തോതിൽ പ്രവർത്തിക്കും. ഒരാഴ്ചയിലേറെ നീണ്ട

Continue Reading
വലിയമട വാട്ടർ ടൂറിസം പാർക്ക് തുറന്നു
Kerala Kerala Mex Kerala mx Kottayam Top News
1 min read
96

വലിയമട വാട്ടർ ടൂറിസം പാർക്ക് തുറന്നു

April 8, 2025
0

കോട്ടയം : കോട്ടയം അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂർത്തികരിച്ച വലിയമട വാട്ടർ ടൂറിസം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. അയ്മനത്തും കുമരകത്തും എത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും സായാഹ്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അന്തരീക്ഷമാണ് വലിയമട വാട്ടർ ടൂറിസം പാർക്കെന്ന് മന്ത്രി പറഞ്ഞു. 4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അയ്മാനം

Continue Reading
ജവഹര്‍ ബാലഭവനില്‍ കലാപഠനത്തിന് തിരിതെളിഞ്ഞു
Education Kerala Kerala Mex Kerala mx Top News
1 min read
106

ജവഹര്‍ ബാലഭവനില്‍ കലാപഠനത്തിന് തിരിതെളിഞ്ഞു

April 8, 2025
0

കൊല്ലം : കൊല്ലം ജവഹര്‍ ബാലഭവനില്‍ ഇനി കലാപഠനത്തിന്റെ വേനല്‍ക്കാലം. രണ്ടുമാസത്തെ ക്ലാസുകള്‍ക്കാണ് തുടക്കമായത്. ശാസ്ത്രീയസംഗീതം, വയലിന്‍, വീണ, മൃദംഗം, ഗിത്താര്‍, ചിത്രകല, ലളിതസംഗീതം തുടങ്ങി 14 വിഷയങ്ങളിലാണ് പരിശീലനം. ഒരേ ഫീസില്‍ രണ്ടിനങ്ങള്‍ പഠിക്കാം; സര്‍ട്ടിഫിക്കറ്റ് നേടിയുള്ള പഠനത്തിന് കുറഞ്ഞ ഫീസും. പ്രവേശനം തുടരുകയാണ്. ഫോണ്‍ – 9746982335. പ്രവേശനോത്സവം മേയര്‍ ഹണി ബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എസ്.നാസര്‍ അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ പ്രകാശ് ആര്‍.നായര്‍, മാനേജര്‍

Continue Reading
സൗദിയിൽ പ്രവാസികൾക്കായി പ്രത്യേക വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
105

സൗദിയിൽ പ്രവാസികൾക്കായി പ്രത്യേക വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നു

April 8, 2025
0

സൗദി ജനറൽ എന്റർടൈമെന്റ് അതോറിറ്റി അൽ-ഖോബാറിലും ജിദ്ദയിലും വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നു. സുഡാൻ, ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് രാജ്യക്കാർക്കാണ് പ്രത്യേക പരിപാടികൾ. പാസ്‌പോർട്ട്‌സ് ടു ദി വേൾഡ് എന്ന പേരിലാണ് രണ്ടുമാസം നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾ. കലാവിഷ്‌കാരങ്ങൾ, രുചി വൈവിധ്യങ്ങൾ, പരമ്പരാഗത കരകൗശല പ്രദർശനം തുടങ്ങി വ്യത്യസ്ത പരിപാടികൾ അരങ്ങേറും. പ്രവാസികളെ അവരുടെ മാതൃരാജ്യവുമായി കൂട്ടിയിണക്കാനും, സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് വിനോദ പരിപാടികൾ. ഏപ്രിൽ 9 മുതൽ

Continue Reading