കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ബസ് ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
171

കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ബസ് ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ

April 1, 2025
0

കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ബസ് ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശി കണ്ണാറ വീട്ടിൽ ലിഷൻ (40), പെരുവല്ലൂർ സ്വദേശി പുത്തൻവീട്ടിൽ ആന്റോ (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. ആന്റോ പറപ്പൂർ റൂട്ടിലോടുന്ന ബസ് ജീവനക്കാരനാണ്. പെരുവല്ലൂർ വായനശാലയ്ക്കു സമീപത്തുനിന്നാണ് ഇവർ പിടിയിലായത്. സിറ്റി പോലീസ് കമ്മിഷണറുടെ ഡാൻസാഫ് ലഹരിവിരുദ്ധ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലായിരുന്നു

Continue Reading
മുല്ലപ്പെരിയാറിനെ കുറിച്ച് പരാമർശം; എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം
Cinema Kerala Kerala Mex Kerala mx Top News
1 min read
251

മുല്ലപ്പെരിയാറിനെ കുറിച്ച് പരാമർശം; എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം

April 1, 2025
0

എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. ചിത്രത്തിലെ സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും അതേക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം കർഷകരാണ് രംഗത്ത് വന്നത്. മുല്ലപ്പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷനും പ്രതിഷേധം ഉന്നയിച്ചിട്ടുണ്ട്. ചിത്രത്തിലെ ചില രംഗങ്ങളിൽ തമിഴ്‌നാടിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്നാണ് ഇവരുന്നയിക്കുന്ന ആവശ്യം. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കമ്പത്ത് നിർമ്മാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനം ഉപരോധിക്കും. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി

Continue Reading
എമ്പുരാന്റെ പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി
Cinema Kerala Kerala Mex Kerala mx Top News
1 min read
209

എമ്പുരാന്റെ പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി

April 1, 2025
0

എമ്പുരാന്റെ പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കൊടുത്ത് കഴിഞ്ഞാൽ അത് പ്രദർശനയോഗ്യമാണ്. പിന്നെ എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. എവിടെയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ഹർജി പ്രശസ്തിക്കു വേണ്ടിയുള്ള നീക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചു. ബിജെപി നേതാവ് വിജീഷാണ് ഹർജി നൽകിയത്.അതേസമയം, എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ വിജീഷിനെ സസ്പെൻഡ്

Continue Reading
ഇരട്ടനികുതി ഒഴിവാക്കൽ;ഇന്ത്യയുടെ പ്രോട്ടോക്കോളിന് ഒമാൻ സുൽത്താന്റെ അം​ഗീകാരം
Kerala Kerala Mex Kerala mx Pravasi Top News
0 min read
204

ഇരട്ടനികുതി ഒഴിവാക്കൽ;ഇന്ത്യയുടെ പ്രോട്ടോക്കോളിന് ഒമാൻ സുൽത്താന്റെ അം​ഗീകാരം

April 1, 2025
0

ഇരട്ടനികുതി ഒഴിവാക്കുന്നതിനും ആദായ നികുതി വെട്ടിപ്പ് തടയുന്നതിനുമായുള്ള ഇന്ത്യയുടെ പ്രോട്ടോക്കോളിന് അം​ഗീകാരം. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഭേദ​ഗതി ചെയ്തുകൊണ്ടുള്ള പ്രോട്ടോക്കോൾ അം​ഗീകരിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്.  ജനുവരി 27ന് മസ്കത്തിൽ നടന്ന ചടങ്ങിൽ അന്നത്തെ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും ഒമാൻ നികുതി അതോറിറ്റി ചെയർമാൻ നാസർ ബിൻ ഖാമിസ് അൽ ജാഷ്മിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരട്ട നികുതി ഒഴിവാക്കുക, ആദായ നികുതിയുമായി ബന്ധപ്പെട്ട വെട്ടിപ്പുകൾ

Continue Reading
രണ്ട് ‘യു’ രണ്ട് ‘എന്‍’; പേര് മാറ്റാനൊരുങ്ങി അല്ലു അർജ്ജുൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
226

രണ്ട് ‘യു’ രണ്ട് ‘എന്‍’; പേര് മാറ്റാനൊരുങ്ങി അല്ലു അർജ്ജുൻ

April 1, 2025
0

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. നായകനായ അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍ പദവി നല്‍കിയ ചിത്രമാണിത്. ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുക മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അല്ലു അർജുന്‍റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസുമായി തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചത് വലിയ വിവാദം ആയിരുന്നു. അതിന് ശേഷം അല്ലു അർജുൻ

Continue Reading
ബഹിരാകാശനിലയത്തില്‍ നിന്ന് കാണുന്ന ഇന്ത്യയെക്കുറിച്ച് സുനിത
Kerala Kerala Mex Kerala mx Top News World
1 min read
224

ബഹിരാകാശനിലയത്തില്‍ നിന്ന് കാണുന്ന ഇന്ത്യയെക്കുറിച്ച് സുനിത

April 1, 2025
0

286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ പര്യവേക്ഷക സനിത വില്യംസിനോട് ആകാശത്തുനിന്ന് ഇന്ത്യയെ കാണാനെങ്ങനെയുണ്ടെന്ന ചോദ്യത്തിന് “വിസ്മയകരം, മറ്റൊരു വിധത്തില്‍ വിശേഷിപ്പിക്കാനാകില്ല” എന്നായിരുന്നു മറുപടി. നാസയുടെ വാര്‍ത്താസമ്മേളനത്തിലാണ് നല്‍കിയ സുനിത വില്യംസ് അനുഭവങ്ങള്‍ പങ്കുവെച്ചത്. “അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലിരുന്ന് ഓരോ തവണ ഹിമാലയത്തിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ ബുച്ച് ചിത്രങ്ങള്‍ പകര്‍ത്തുമായിരുന്നു, അവയെല്ലാം തന്നെ അതിമനോഹരമായിരുന്നു”, എന്നും സുനിത വില്യംസ് പറഞ്ഞു. മത്സ്യബന്ധന ബോട്ടുകളുടെ നിര മുതല്‍ ഹിമാലയപര്‍വ്വത്തിന്റെ മനോഹാരിത

Continue Reading
മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ വിഎച്ച്പിയുടെ ആക്രമണം
Kerala Kerala Mex Kerala mx National Top News
0 min read
267

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ വിഎച്ച്പിയുടെ ആക്രമണം

April 1, 2025
0

ന്യൂഡൽഹി: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തെ സിബിസിഐ ശക്തമായി അപലപിച്ചു. വിശ്വാസികൾക്കും സഭാ നേതാക്കൻമാർക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ തീവ്രസംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരൺ റിജിജു, ജോർജ് കുര്യൻ എന്നിവർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണം. സംസ്ഥാന സർക്കാർ ദേശ വിരുദ്ധ ശക്തികൾക്കെതിരെ നടപടിയെടുക്കണം. പ്രാർത്ഥന ചടങ്ങുകൾക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നി‌ർബന്ധിത മതപരിവർത്തനമാരോപിച്ച്

Continue Reading
വിലയിടിവ്; സ്‌ട്രോബറി കർഷകർ നിരാശയിൽ
Idukki Kerala Kerala Mex Kerala mx Top News
0 min read
187

വിലയിടിവ്; സ്‌ട്രോബറി കർഷകർ നിരാശയിൽ

April 1, 2025
0

ശീതകാല പച്ചക്കറി കൃഷികൾക്കൊപ്പം വട്ടവടയിലെ കർഷകരുടെ വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് സ്‌ട്രോബറി കൃഷി. മാസങ്ങൾക്ക് മുമ്പ് കൃഷിയിറക്കിയ സ്‌ട്രോബറികളിലെ കായകൾ പഴുത്ത് വിളവെടുപ്പിന് പാകമായി കഴിഞ്ഞു. എന്നാൽ ഈ വിളവെടുപ്പ് കാലത്ത് സ്‌ട്രോബറിക്കുണ്ടായിട്ടുള്ള വിലയിടിവ് കർഷകർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. നിലവിൽ 300 രൂപയാണ് ഒരു കിലോ സ്‌ട്രോബറിക്ക് കർഷകർക്ക് ലഭിക്കുന്ന വില. ഈ വിലയിൽ സ്‌ട്രോബറി കൃഷി മുന്നോട്ട് കൊണ്ടു പോകുക പ്രയാസകരമാണെന്ന് കർഷകർ പറയുന്നു. ജനുവരി മുതൽ

Continue Reading
തൃശ്ശൂരിൽ ഹാഷിഷ് ഓയിലും കഞ്ചാവ് മിഠായിയും പിടികൂടി
Kerala Kerala Mex Kerala mx Thrissur Top News
0 min read
171

തൃശ്ശൂരിൽ ഹാഷിഷ് ഓയിലും കഞ്ചാവ് മിഠായിയും പിടികൂടി

April 1, 2025
0

തൃശൂർ: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ ഹാഷിഷ് ഓയിൽ, കഞ്ചാവ് മിഠായികൾ എന്നിവ പിടികൂടി. സിക്കിം സ്വദേശികൾ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പൊലീസും ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ഡോഗ് സ്‌ക്വാഡ് ആന്റി സബോട്ടേജ് ചെക്ക് ടീം എന്നിവ ഉപയോഗിച്ചുള്ള പരിശോധനയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ട്രെയിനുകളിലാണ് പ്രത്യേക പരിശോധന നടത്തിയത്. അഞ്ച് മണിക്കൂർ

Continue Reading
‘പൃഥ്വിരാജ് ചരിത്രം കുറിക്കുന്നു, അഭിമാനം’;അഭിനന്ദനവുമായി സുപ്രിയ മേനോൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
267

‘പൃഥ്വിരാജ് ചരിത്രം കുറിക്കുന്നു, അഭിമാനം’;അഭിനന്ദനവുമായി സുപ്രിയ മേനോൻ

April 1, 2025
0

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പൃഥ്വിരാജിനെ വാനോളം പ്രശംസിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. ചിത്രം 200 കോടി ക്ലബിൽ ഇടംപിടിച്ചെന്ന ആശിർവാദ് സിനിമാസിന്റെ പോസ്റ്റർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് സുപ്രിയ പൃഥ്വിയെ അഭിനന്ദിച്ചിരിക്കുന്നത്. ‘പൃഥ്വിരാജ് ചരിത്രം കുറിക്കുന്നു. അഭിമാനം’- എന്നാണ് താരപത്നി കുറിച്ചത്. പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം നേരിടുന്നതിനിടയിലാണ് സുപ്രിയ അഭിനന്ദനവുമായെത്തിയിരിക്കുന്നത്. നേരത്തെ പൃഥ്വിരാജിന് പിന്തുണയുമായി അമ്മയും നടിയുമായ മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു.

Continue Reading