ഹൃദയാഘാതം;കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
140

ഹൃദയാഘാതം;കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

April 7, 2025
0

കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി. കൈക്കോട്ട്കടവ് സ്വദേശി കെപി അബ്ദുൽ ഖാദർ (60) ആണ് മരണപ്പെട്ടത്. കുവൈത്തിലെ ഖൈറാനിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്തിനുള്ള നടപടിക്രമങ്ങൾ കെഎംസിസി ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Continue Reading
‘മാർക്കോ’യുടെ നോർത്ത് ഇന്ത്യയിലെ റെക്കോർഡ് തകർക്കാനാവാതെ ‘എമ്പുരാൻ’
Cinema Kerala Kerala Mex Kerala mx Top News
1 min read
142

‘മാർക്കോ’യുടെ നോർത്ത് ഇന്ത്യയിലെ റെക്കോർഡ് തകർക്കാനാവാതെ ‘എമ്പുരാൻ’

April 7, 2025
0

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’യുടെ നോർത്ത് ഇന്ത്യയിലെ റെക്കോർഡ് തകർക്കാനാവാതെ ‘എമ്പുരാൻ’. ബോക്സോഫീസിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനംചെയ്ത ‘എമ്പുരാൻ’ മുന്നേറുകയാണ്. ചിത്രത്തിന്‍റെ ആഭ്യന്തര കളക്ഷൻ 100 കോടിയിലേക്കടുക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകൾ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഹിന്ദിയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ

Continue Reading
അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി ബാലനെ കെട്ടിയിട്ട് പീഡനം
Kerala Kerala Mex Kerala mx Top News
1 min read
130

അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി ബാലനെ കെട്ടിയിട്ട് പീഡനം

April 7, 2025
0

ബെംഗളൂരു: അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 9 യുവാക്കള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണ കുറ്റം ആരോപിച്ചായിരുന്നു കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പ്രതികള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉറുമ്പിനെ ഇടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹക്കി-പിക്കി ആദിവാസി വിഭാഗത്തില്‍പെട്ട ബാലനാണ് പീഡനത്തിനിരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Continue Reading
അബുദാബിയിൽ സ്കൂൾ നിയമം പരിഷ്കരിച്ച് അധികൃതർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
128

അബുദാബിയിൽ സ്കൂൾ നിയമം പരിഷ്കരിച്ച് അധികൃതർ

April 7, 2025
0

അബുദാബിയിൽ സ്കൂൾ നിയമം പരിഷ്കരിച്ച് അധികൃതർ.സ്കൂൾ ഫീസ് 10 തവണകളായി അടയ്ക്കാൻ അനുവദിക്കണമെന്ന അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) നിർദേശം രക്ഷിതാക്കൾക്ക് ആശ്വാസമാകും. പാഠപുസ്തകങ്ങളും യൂണിഫോമും മാറിയിട്ടില്ലെങ്കിൽ പുതിയതു വാങ്ങാൻ നിർബന്ധിക്കരുതെന്നും വ്യക്തമാക്കി. ഇന്ന് പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്ന ഇന്ത്യൻ സ്കൂളുകൾക്കും സെപ്റ്റംബറിൽ അധ്യയനം ആരംഭിക്കുന്ന പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾക്കും നിയമം ബാധകമാണ്. സ്കൂൾ നിയമം പരിഷ്കരിച്ചത് സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായകമായെന്ന് രക്ഷിതാക്കൾ പറഞ്ഞു.

Continue Reading
അബുദാബിയിൽ ബസ് യാത്ര ചെയ്തവരുടെ എണ്ണം 9 കോടി കവിഞ്ഞു
Kerala Kerala Mex Kerala mx Pravasi Top News
0 min read
153

അബുദാബിയിൽ ബസ് യാത്ര ചെയ്തവരുടെ എണ്ണം 9 കോടി കവിഞ്ഞു

April 7, 2025
0

2024ൽ അബുദാബിയിൽ ബസ് യാത്ര ചെയ്തവരുടെ എണ്ണം 9 കോടി കവിഞ്ഞു. 1.68 ലക്ഷം പേർ ജലഗതാഗതവും ഉപയോഗപ്പെടുത്തി. കഴിഞ്ഞ വർഷം അബുദാബി രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 2.8 കോടി കവിഞ്ഞതായും സൂചിപ്പിച്ചു. പാസഞ്ചർ ഡ്രോൺ പരീക്ഷണത്തിലൂടെ വ്യോമഗതാഗതത്തിൽ സുപ്രധാന ചുവടുവയ്പ് നടത്താനും അബുദാബിക്കു സാധിച്ചു. 350 കിലോ വരെ പേലോഡുമായി 250 കിലോമീറ്ററിലധികം പറക്കാൻ കഴിവുള്ള 5 സീറ്റുള്ള ഡ്രോണും 20 മിനിറ്റുകൊണ്ട് 35

Continue Reading
‘ബിയർ-വൈൻ പാർലർ എന്ത് വില കൊടുത്തും തടയുമെന്ന നിലപാടിൽ നാട്ടുകാർ
Kerala Kerala Mex Kerala mx Top News
1 min read
113

‘ബിയർ-വൈൻ പാർലർ എന്ത് വില കൊടുത്തും തടയുമെന്ന നിലപാടിൽ നാട്ടുകാർ

April 7, 2025
0

കാസര്‍കോട്: കാസര്‍കോട് കോട്ടപ്പുറത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എന്ത് വില കൊടുത്തും തടയുമെന്ന നിലപാടിൽ നാട്ടുകാർ. ബിയര്‍-വൈൻ പാര്‍ലര്‍ വന്നാൽ നാട് ദുരിതത്തിലാകുമെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. യാതൊരു കാരണവശാലും കോട്ടപ്പുറത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങളില്‍ കൂടി ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതിലാണ് കാസര്‍കോട് നീലേശ്വരം കോട്ടപ്പുറവും ഉള്‍പ്പെട്ടിരിക്കുന്നത്.

Continue Reading
ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരനോർമൽ പ്രൊജക്ട്’ ഏപ്രിൽ 14ന്
Cinema Kerala Kerala Mex Kerala mx Top News
1 min read
165

ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരനോർമൽ പ്രൊജക്ട്’ ഏപ്രിൽ 14ന്

April 7, 2025
0

എസ്. എസ് ജിഷ്ണുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹൊറർ ചിത്രമാണ് പാരനോർമൽ പ്രൊജക്ട്. ഏപ്രിൽ 14 ന് ഡബ്ള്യു.എഫ്.സി.എൻ.സി.ഓ.ഡി (WFCNCOD), ബി.സി.ഐ. നീറ്റ് (BClNEET) തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്. ക്യാപ്റ്റാരിയസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ചാക്കോ സ്കറിയ നിർമിച്ച ചിത്രം തീർത്തും ഇന്ത്യൻ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകൾ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. സ്നേഹൽ റാവു, ഗൗതം എസ്. കുമാർ, അഭിഷേക്

Continue Reading
എയർ ആംബുലൻസ് കടലിൽ വീണ് രോഗിയും ഡോക്ടറും അടക്കം 3 പേർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News World
0 min read
158

എയർ ആംബുലൻസ് കടലിൽ വീണ് രോഗിയും ഡോക്ടറും അടക്കം 3 പേർക്ക് ദാരുണാന്ത്യം

April 7, 2025
0

ടോക്കിയോ: ഞായറാഴ്ച രാത്രി രോഗിയുമായി പറന്നുയർന്ന ഹെലികോപ്ടർ കടലിലേക്ക് കൂപ്പ് കുത്തി ജപ്പാനിൽ രോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് എയർ ആംബുലൻസ് അപകടത്തിൽപ്പെട്ടത്. സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന 34കാരനായ ഡോക്ടർ, 86കാരനായ രോഗി, രോഗിയെ പരിചരിച്ചുകൊണ്ടിരുന്ന 68കാരൻ എന്നിവരാണ് മരിച്ചത്. ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ് ഹെലികോപ്ടർ ആണ് പിന്നീട് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേരെ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് രക്ഷിക്കാനായത്. 66കാരനായ

Continue Reading
ഒമാനിലെ സഞ്ചാരികളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
138

ഒമാനിലെ സഞ്ചാരികളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്ക്

April 7, 2025
0

ഈ വർഷം ആദ്യത്തെ രണ്ടു മാസങ്ങളിൽ 6.6 ദശലക്ഷം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചു. സന്ദർശകരിൽ ഒന്നാം സ്ഥാനത്ത് യുഎഇ പൗരന്മാരാണ്. രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കും മൂന്നാം സ്ഥാനം ജർമൻ പൗരന്മാർക്കുമാണ്.ദേശീയ സ്ഥിതി വിവര കേന്ദ്രം (എൻസിഎസ്ഐ) പുറത്തുവിട്ട പുതിയ റിപ്പോർട്ട് അനുസരിച്ച്, 158,586 യുഎഇ പൗരന്മാർ ഈ രണ്ടു മാസത്തിനുള്ളിൽ ഒമാൻ സന്ദർശിച്ചപ്പോൾ ഇന്ത്യക്കാരുടെ എണ്ണം 83,621 ആണ്. ഇതേ കാലയളവിൽ 42,318 ജർമൻ പൗരന്മാരും ഒമാനിലെത്തി. വിദേശ വിനോദസഞ്ചാരികളെ

Continue Reading
കഠിനാധ്വാനം കൂടുതലായിരിക്കും; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
146

കഠിനാധ്വാനം കൂടുതലായിരിക്കും; ഇന്നത്തെ നക്ഷത്രഫലം

April 7, 2025
0

മേടം: ആത്മവിശ്വാസക്കുറവ് ഉണ്ടാകും. അനാവശ്യ കോപവും തർക്കവും ഒഴിവാക്കുക. ജോലിയിൽ സ്ഥാനക്കയറ്റത്തോടെ മാറ്റത്തിനുള്ള അവസരങ്ങൾ കണ്ടെത്താനാകും. തൊഴിൽ മേഖലയിലും മാറ്റമുണ്ടാകാം. ഇടവം: മനസ്സ് സന്തോഷിക്കും. ആത്മവിശ്വാസവും നിറയും. കുടുംബജീവിതം സന്തോഷകരമാകും. സന്താന സന്തോഷത്തിൽ വർദ്ധനവുണ്ടാകും. കുടുംബത്തിൽ ആത്മീയ ചടങ്ങുകൾ നടക്കും. ചെലവുകൾ വർദ്ധിക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. മിഥുനം: അനാവശ്യമായി മനസ്സ് വിഷമിക്കാൻ ഇടയുണ്ട്. മനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. കർമ്മമേഖലയിൽ ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും. പുരോഗതിയുടെ പാത തെളിയും.

Continue Reading